കൊച്ചി: (www.kvartha.com) സിനിമ- സീരിയല്‍ നിര്‍മാതാവ് വി ആര്‍ ദാസ് അന്തരിച്ചു. 73 വയസായിരുന്നു. 50 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഈയടുത്താണ് നാട്ടില്‍ സ്ഥിരവാസം തുടങ്ങിയത്. മൂന്ന് സിനിമകളും രണ്ട് മെഗാ സീരിയലുകളും ഷോര്‍ട് ഫിലിമുകളും ഡോക്യുമെന്ററികളും നിര്‍മിച്ചിട്ടുണ്ട്. ഭാര്യ വിലാസിനി. മക്കള്‍: രജിത ദാസ്, സജിത ദാസ്. മരുമക്കള്‍: രജോഷ് നായര്‍, ശ്രീജിത്ത്. മൂന്ന് പേരക്കുട്ടികള്‍ ഉണ്ട്.
പി എന്‍ മേനോന്‍ സംവിധാനം ചെയ്ത നേര്‍ക്കുനേര്‍, അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത മിഴികള്‍ സാക്ഷി, സുഭാഷ് തിരുവില്വാമല സംവിധാനം ചെയ്ത കളര്‍ ബലൂണ്‍ എന്നിവയാണ് വി ആര്‍ ദാസ് നിര്‍മിച്ച ചിത്രങ്ങള്‍. യുഎഇ പശ്ചാത്തലമാക്കിയ മണല്‍ നഗരം, ഡ്രീം സിറ്റി എന്നീ സിരിയലുകളാണ് അദ്ദേഹം നിര്‍മിച്ചത്. മണല്‍ നഗരത്തിന്റെ സംവിധാനം ശ്യാമപ്രസാദും ഡ്രീം സിറ്റിയുടേത് സജി സുരേന്ദ്രനുമായിരുന്നു.
Keywords: News,Kerala,State,Kochi,Death,Funeral,Obituary,Cinema,Entertainment, Film producer VR Das passes away