Follow KVARTHA on Google news Follow Us!
ad

Rohan Bopanna | ഗാലറിയിലിരിക്കുന്ന 'ഭാര്യ അതിസുന്ദരി'യെന്ന് ആരാധകന്‍; രോഹന്‍ ബൊപണ്ണയുടെ മറുപടി ഇങ്ങനെ

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,London,News,Sports,Players,Social Media,Twitter,World,
മെല്‍ബണ്‍: (www.kvartha.com) കഴിഞ്ഞദിവസം നടന്ന ഓസ്‌ട്രേലിയന്‍ ഓപണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ- രോഹന്‍ ബൊപണ്ണ സഖ്യം ബ്രസീല്‍ സഖ്യത്തിനു മുന്നില്‍ തോല്‍വി വഴങ്ങിയിരുന്നു. ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി, റാഫേല്‍ മാറ്റോസ് സഖ്യത്തോടാണ് ഇന്‍ഡ്യന്‍ താരങ്ങള്‍ പൊരുതി തോറ്റത്.

Fan Calls Rohan Bopanna's Wife 'Most Beautiful Woman', Tennis Star Responds, London, News, Sports, Players, Social Media, Twitter, World

ഫൈനല്‍ പോരാട്ടം കാണാന്‍ രോഹന്‍ ബൊപ്പണ്ണയുടെ കുടുംബവും മെല്‍ബണിലെത്തിയിരുന്നു. മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ രോഹന്‍ ബൊപണ്ണയെ പ്രോത്സാഹിപ്പിക്കാനെത്തിയ ഭാര്യ സുപ്രിയയും ആരാധകര്‍ക്കിടയില്‍ ചര്‍ചയായി. സമൂഹമാധ്യമത്തില്‍ സുപ്രിയയുടെ മെല്‍ബണിലെ ചിത്രങ്ങള്‍ വൈറലാണ്. ഏറ്റവും സുന്ദരിയായ സ്ത്രീയെന്നാണ് ആരാധകരിലൊരാള്‍ ചിത്രം പങ്കുവച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്.

സംഭവം ശ്രദ്ധയില്‍പെട്ട രോഹന്‍ ബൊപണ്ണ 'ഞാന്‍ ഇതിനോടു യോജിക്കുന്നു' എന്ന മറുപടിയും ട്വിറ്ററിലൂടെ നല്‍കി. മക്കളോടൊപ്പമാണ് സുപ്രിയ അണ്ണയ്യ മെല്‍ബണില്‍ രോഹന്‍ ബൊപണ്ണയുടെ മത്സരം കാണാനെത്തിയത്. രോഹന്‍ ബൊപണ്ണ ഓസ്‌ട്രേലിയന്‍ ഓപണില്‍ ഇതുവരെ ചാംപ്യനായിട്ടില്ല. മുന്‍പ് 2018ല്‍ ടിമിയ ബാബോസിനൊപ്പം മിക്‌സഡ് ഡബിള്‍സ് ഫൈനലിലെത്തിയിരുന്നു.

Keywords: Fan Calls Rohan Bopanna's Wife 'Most Beautiful Woman', Tennis Star Responds, London, News, Sports, Players, Social Media, Twitter, World.

Post a Comment