Follow KVARTHA on Google news Follow Us!
ad

Arrested | 'നേരത്തെ പോയ ട്രെയിനില്‍ കയറിപ്പറ്റുന്നതായി വ്യാജ ബോംബ് ഭീഷണി'; വിദ്യാര്‍ഥി അറസ്റ്റില്‍

Fake bomb threat'; student arrested, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) വ്യാജബോംബ് ഭീഷണി മുഴക്കി ട്രെയിന്‍ വൈകി ഓടിപ്പിച്ച് കയറിപ്പറ്റാന്‍ ശ്രമിച്ചെന്ന കേസില്‍ വിദ്യാര്‍ഥി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശി സൗമിത്ര മണ്ഡല്‍ (19) ആണ് ആര്‍പിഎഫിന്റെ പിടിയിലായത്. ഞായറാഴ്ച പുലര്‍ചെ കണ്ണൂരില്‍ നിന്നും ചെന്നൈയിലേക്ക് എസ് 9- കോചില്‍ ടികറ്റ് റിസര്‍വ് ചെയ്ത പ്രതി ട്രെയിനില്‍ കയറിപ്പറ്റാന്‍ കഴിയാതിരുന്നതോടെയാണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്ന് പൊലീസ് പറഞ്ഞു.
        
Latest-News, Kerala, Kannur, Top-Headlines, Crime, Student, Arrested, Train, Fake bomb threat'; student arrested.

'തുടര്‍ന്ന് തൊട്ടുപുറകെയെത്തിയ കൊച്ചു വേളി-ചണ്ഡിഘട്ട് ട്രെയിനില്‍ കയറിയ പ്രതി ബോംബ് ഭീഷണിയെ തുടര്‍ന്ന് ട്രെയിനുകള്‍ താമസിച്ചതിനെ തുടര്‍ന്ന് ഷൊര്‍ണൂരില്‍ നിര്‍ത്തിയിട്ട വെസ്റ്റ് കോസ്റ്റില്‍ കയറുകയായിരുന്നു. ട്രെയിനില്‍ കയറാന്‍ വേണ്ടി കണ്‍ട്രോള്‍ റൂമില്‍ ട്രെയിനില്‍ ബോബുവച്ചതായുളള വ്യാജഭീഷണി സന്ദേശം പ്രതിയായ യുവാവ് മുഴക്കി. തുടര്‍ന്ന് എല്ലാ സ്റ്റേഷനുകളിലും ട്രെയിന്‍ നിര്‍ത്തിയിട്ടതിനാല്‍ പല ട്രെയിനുകള്‍ വൈകിയാണ് ഓടിയത്', പൊലീസ് വ്യക്തമാക്കി.

സിസിടിവിയും ഫോണ്‍ കോളുകളും പരിശോധന നടത്തിയതിനു ശേഷമാണ് ആര്‍പിഎഫ് ചെന്നൈയില്‍ നിന്നും പ്രതിയെ പിടികൂടിയത്. വിദ്യാര്‍ഥിയായ യുവാവ് കണ്ണൂരുളള ബന്ധുവീട്ടിലെത്തിയതായിരുന്നു. കോഴിക്കോട് റെയില്‍വേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ ബിനോയ് ആന്റണിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Student, Arrested, Train, Fake bomb threat'; student arrested.
< !- START disable copy paste -->

Post a Comment