Accidental Death | കൊച്ചിയില്‍ 3 ബൈകുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 21 കാരന് ദാരുണാന്ത്യം; 4 യുവാക്കള്‍ക്ക് പരുക്ക്

 




കൊച്ചി: (www.kvartha.com) പട്ടിമറ്റം വലമ്പൂര്‍ തട്ടാംമുകളില്‍ മൂന്നു ബൈകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 21 കാരന് ദാരുണാന്ത്യം. വലമ്പൂര്‍ മൂലേക്കുഴി സ്വദേശി എം എസ് അഭിഷേക് ആണ് മരിച്ചത്. നാല് യുവാക്കള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കോലഞ്ചേരി സ്വദേശി സാബിര്‍ (30), വലമ്പൂര്‍ സ്വദേശികളായ അഭിജിത് മണി (20), അനിരുദ്ധ് രാജു (20), കടയിരുപ്പു സ്വദേശി മൂത്താരിയില്‍ കേനസ് ബോസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

Accidental Death | കൊച്ചിയില്‍ 3 ബൈകുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 21 കാരന് ദാരുണാന്ത്യം; 4 യുവാക്കള്‍ക്ക് പരുക്ക്


തിങ്കളാഴ്ച രാത്രി 11നാണ് അപകടമുണ്ടായത്. ടര്‍ഫില്‍ കളി കഴിഞ്ഞ ശേഷം ബൈകില്‍ മടങ്ങുകയായിരുന്നു അഭിഷേക്. ഇതിനിടെ, അഭിഷേക് സഞ്ചരിച്ച ബൈക് മറ്റൊരു ബൈകില്‍ കൂട്ടിയിടിച്ചു. തൊട്ടു പിന്നാലെ വന്ന ബൈക് ഈ ബൈകുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരുക്കേറ്റവരെ കോലഞ്ചേരി മെഡികല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമെന്നാണ് വിവരം.

Keywords:  News,Kerala,State,Kochi,Accident,Accidental Death,Injured,hospital,Local-News,Youth, Ernakulam: One Died, 4 injured after 3 Bikes collide at Pattimattom
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia