മുംബൈ: (www.kvartha.com) ബാങ്ക് സമരത്തില്‍ നിന്നും ജീവനക്കാര്‍ പിന്‍മാറി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചു. ഈ മാസം 31 ന് വീണ്ടും ചര്‍ച നടത്താനും ധാരണയായി. ജീവനക്കാരുടെ യൂനിയനുകള്‍ മുംബൈയില്‍ ചീഫ് ലേബര്‍ കമീഷണറുമായി നടത്തിയ ചര്‍ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം. ശമ്പള, പെന്‍ഷന്‍ ആനുകൂല്യങ്ങളില്‍ കാലാനുസൃതമായ വര്‍ധനവാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.
അടുത്തടുത്ത നാലു ദിവസങ്ങളില്‍ ബാങ്ക് അവധി ആയിരിക്കുമെന്നതിനാല്‍ പൊതുജനങ്ങള്‍ വലിയ ആശങ്കയിലായിരുന്നു. എന്നാല്‍ സമരത്തില്‍ നിന്നും ജീവനക്കാര്‍ പിന്‍മാറിയതോടെ ആശങ്ക ഇല്ലാതായി.
Keywords: Employees withdraw from bank strike, Mumbai, News, Bank, Strike, Meeting, Pension, Salary, National.