Follow KVARTHA on Google news Follow Us!
ad

Weather | ഒക് ലാന്‍ഡില്‍ അതിരൂക്ഷമായ വെള്ളപ്പൊക്കം; 13 മണിക്കൂര്‍ ആകാശയാത്രയ്ക്ക് ശേഷം വിമാനം ദുബൈയില്‍തന്നെ തിരിച്ചിറങ്ങി

Emirates plane flies 13 hours, lands at the same place where it took off#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ദുബൈ: (www.kvartha.com) 13 മണിക്കൂര്‍ ആകാശയാത്രയ്ക്ക് ശേഷം വിമാനം പറന്നുയര്‍ന്ന വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കി. വെള്ളിയാഴ്ച രാവിലെ ദുബൈയില്‍നിന്ന് ന്യൂസിലന്‍ഡിലേക്ക് പറന്ന എമിറേറ്റ്സ് വിമാനമാണ് യാത്രക്കാരുമായി ദുബൈ വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറങ്ങിയത്. ശനിയാഴ്ച അര്‍ധരാത്രിയോടെ വിമാനം ദുബൈയില്‍ തന്നെ തിരിച്ചിറക്കി.

വിമാനം ഇറങ്ങേണ്ടിയിരുന്ന ഒക് ലാന്‍ഡ് വിമാനത്താവളത്തില്‍ അതിരൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചുവിട്ടത്. ഇകെ448 വിമാനം വെള്ളിയാഴ്ച രാവിലെ 10.30നാണ് ദുബൈയില്‍നിന്ന് പറന്നുയര്‍ന്നത്. 9,000 മൈല്‍ യാത്രയുടെ പകുതിക്ക് വച്ച് പൈലറ്റ് വിമാനം യു ടേണ്‍ എടുക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. 

News,World,international,Gulf,Dubai,Flight,Airport,Passengers,Weather,Rain,Flood,Video,Social-Media, Emirates plane flies 13 hours, lands at the same place where it took off


ഞായറാഴ്ചയോടെ വിമാനത്താവളം വീണ്ടും പ്രവര്‍ത്തനസജ്ജമായെന്നാണ് റിപോര്‍ട്. അതിശക്തമായ മഴയെ തുടര്‍ന്ന് വിമാനത്താവളത്തിനുള്ളിലടക്കം വെള്ളം കയറിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. 

ഒക് ലാന്‍ഡ് വിമാനത്താവളത്തില്‍ രാജ്യാന്തര ടെര്‍മിനലില്‍ വെള്ളം കയറിയതോടെ സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നുവെന്നും അസൗകര്യം ഉണ്ടാകുമെന്ന് അറിയാമെങ്കിലും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാമുഖ്യമെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

Keywords: News,World,international,Gulf,Dubai,Flight,Airport,Passengers,Weather,Rain,Flood,Video,Social-Media, Emirates plane flies 13 hours, lands at the same place where it took off

Post a Comment