Martinez | ഖത്തര്‍ ലോകകപ്പില്‍ നേടിയ മെഡല്‍ സംരക്ഷിക്കാന്‍ ലോകോത്തര കാവല്‍ നായയെ വാങ്ങി എമിലിയാനോ മാര്‍ട്ടിനെസ്; ചിലവഴിച്ചത് 19 ലക്ഷം!

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബ്യൂണസ് അയേഴ്സ്: (www.kvartha.com) അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് മോഷ്ടാക്കളില്‍ നിന്ന് തന്റെ ലോകകപ്പ് മെഡല്‍ സംരക്ഷിക്കാന്‍ ഏകദേശം 19 ലക്ഷം (20,000 പൗണ്ട്) ചിലവിട്ട് കാവല്‍ നായയെ ഏര്‍പ്പാടാക്കിയതായി റിപ്പോര്‍ട്ട്. ബെല്‍ജിയന്‍ മാലിനോയിസ് ഇനം നായയെയാണ് മാര്‍ട്ടിനെസ് വാങ്ങിയതെന്ന് ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷനും (SAS) യുഎസ് നേവി സീലുകളും യുദ്ധമേഖലകളില്‍ ഉപയോഗിച്ചിരുന്ന നായയാണിത്.
                
Martinez | ഖത്തര്‍ ലോകകപ്പില്‍ നേടിയ മെഡല്‍ സംരക്ഷിക്കാന്‍ ലോകോത്തര കാവല്‍ നായയെ വാങ്ങി എമിലിയാനോ മാര്‍ട്ടിനെസ്; ചിലവഴിച്ചത് 19 ലക്ഷം!

ഖത്തറില്‍ നടന്ന ടൂര്‍ണമെന്റില്‍ അര്‍ജന്റീനയുടെ ലോകകപ്പ് വിജയത്തിന്റെ പ്രധാന ഭാഗമായിരുന്നു 30 കാരനായ മാര്‍ട്ടിനെസ്. മികവിന് ഗോള്‍ഡന്‍ ഗ്ലൗസ് നേടുകയും ചെയ്തു. എന്നാല്‍ ഫൈനലിലും ആഘോഷങ്ങളിലും അദ്ദേഹത്തിന്റെ കോമാളിത്തരങ്ങള്‍ വിമര്‍ശിക്കപ്പെട്ടു. വെസ്റ്റ് മിഡ്ലാന്‍ഡിലെ തന്റെ കുടുംബത്തെയും ലോകകപ്പ് മെഡലിനെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാര്‍ട്ടിനെസ് നായയെ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

സമീപ വര്‍ഷങ്ങളില്‍ നിരവധി ഫുട്‌ബോള്‍ താരങ്ങള്‍ തങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നടപടികള്‍ കൈകൊണ്ടിരുന്നു. മുന്‍നിര ഫുട്ബോള്‍ താരങ്ങളുടെ വീടുകള്‍ മോഷ്ടാക്കള്‍ ലക്ഷ്യമിട്ട സാഹചര്യത്തിലായിരിന്നു ഇത്. ആഴ്‌സണലിന്റെ മുഖ്യ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടെറ്റയും ഫ്രഞ്ച് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസും മുന്‍കാലങ്ങളില്‍ കമ്പനിയില്‍ നിന്ന് കാവല്‍ നായ്ക്കളെ വാങ്ങിയ ഫുട്‌ബോള്‍ താരങ്ങളില്‍ ഉള്‍പ്പെടുന്നു.

Keywords:  Latest-News, World, FIFA-World-Cup-2022, Sports, Football Player, Football, Argentina, World Cup, Emiliano Martinez, Emiliano Martinez gets guard dog worth £20,000 to protect World Cup winner's medal.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script