Mr Tweet | ട്വിറ്ററില്‍ മസ്ക് തന്റെ പേര് 'മിസ്റ്റര്‍ ട്വീറ്റ്' എന്നാക്കി; മാറ്റത്തിന് പിന്നില്‍ ടെസ്ലയുടെ ഹിയറിംഗിനിടെ അഭിഭാഷകന് നടത്തിയ പരാമര്‍ശമാണെന്ന് റിപോര്‍ട്
Jan 27, 2023, 14:45 IST
സാന്‍സ്ഫ്രാന്‍സിസ്കോ: (www.kvartha.com) 'മിസ്റ്റര്‍ ട്വീറ്റ്' എന്നാക്കി സ്വന്തം ട്വിറ്റര്‍ നെയിമില്‍ പേര് മാറ്റവുമായി ഇലോണ്‍ മസ്ക്. ടെസ്ലയുടെ ഹിയറിംഗിനിടെ നടന്ന ഒരു അഭിഭാഷകന് നടത്തിയ പരാമര്‍ശമാണ് പേരുമാറ്റത്തിന് പിന്നിലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. ഇത് മാറ്റി സ്വന്തം പേരാക്കാന്‍ സൈറ്റ് അനുവദിക്കില്ലെന്നും തമാശ രൂപേണ മസ്ക് ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്.
ഹിയറിംഗിനിടെ ടെസ്ലയുടെ നിക്ഷേപകരുടെ പ്രതിനിധിയായ അഭിഭാഷകന് ഇലോണ്‍ മസ്കിനെ അബദ്ധത്തില്‍ 'മിസ്റ്റര്‍ ട്വീറ്റ്' എന്ന് അഭിസംബോധന ചെയ്യുകയായിരുന്നു. അഭിസംബോധനയോട് സാധാരണ രീതിയില്‍ തന്നെയാണ് മസ്ക് പ്രതികരിച്ചതെങ്കിലും ട്വിറ്ററിലടക്കം മസ്ക് ഈ പേര് ഉപയോഗിക്കുകയായിരുന്നു.
ടെസ്ലയിലെ ഓഹരി സംബന്ധമായ കേസുകളില്‍ നിക്ഷേപകരെ പ്രതിനിധീകരിക്കുന്ന നികോളാസ് പോരിടാണ് മസ്കിനെ മിസ്റ്റര്‍ ട്വീറ്റ് എന്ന് വിളിച്ചതെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ സാന്‍ ഫ്രാന്‍സിസ്കോ ലേഖകന്‍ പാട്രിക് മക്ഗീ വിശദമാക്കുന്നത്.
ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മസ്കിന്റെ തീരുമാനങ്ങളില്‍ ഏറ്റവും വിവാദമായതും ചര്‍ച ചെയ്യപ്പെട്ടതുമായ മാറ്റം പേയ്ഡ് വേരിഫികേഷന് ആയിരുന്നു. ട്വിറ്റര്‍ ഉപയോക്താക്കളില്‍ നിന്നും ബ്ലൂ ടികിന് പണം ഈടാക്കാനുള്ള മസ്കിന്റെ തീരുമാനം ആഗോള തലത്തില്‍ തന്നെ വലിയ വാര്‍ത്തയായി മാറിയിരുന്നു.
Keywords: News,World,international,Twitter,Social-Media,Name,Latest-News, Elon Musk Changes His Name To 'Mr Tweet', Says Twitter Won't Let Him Change It Back
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.