Fire | ചാർജിങിനിടെ ഇലക്ട്രിക് സ്കൂടർ കത്തി നശിച്ചു; വീടിനും തീപിടിച്ചു
Jan 30, 2023, 16:55 IST
കണ്ണൂർ: (www.kvartha.com) ചാർജിങിനിടെ ഇലക്ട്രിക് സ്കൂടർ കത്തി നശിച്ചു. കാട്ടാമ്പള്ളി കാഞ്ഞിരത്തറയിലെ എം സിദ്ദീഖിന്റെ സ്കൂടറാണ് തിങ്കളാഴ്ച രാവിലെ പൂർണമായും കത്തി നശിച്ചത്. വീടിനും ഭാഗികമായി തീ പിടിച്ച് നാശനഷ്ടങ്ങൾ ഉണ്ടായി.
തീ പടരുന്നത് കണ്ടതോടെ വീട്ടുകാർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ സ്കൂടർ ചാർജിന് വെച്ചിരിക്കുകയായിരുന്നു. 8:30 ഓടെയാണ് തീ ആളിപ്പടരാൻ തുടങ്ങിയത്. റൂട് ഓടോ ഇലക്ട്രികിന്റെ ഇ-ഫ്ലൈ എന്ന മോഡൽ സ്കൂടറാണ് കത്തി നശിച്ചത്.
സ്കൂടറിന്റെ ബാറ്ററി ഒരു മാസമായി തകരാറിലായിരുന്നുവെന്നും ഇത് നിരന്തരം കംപനിയെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും സിദ്ദീഖിന്റെ മാതാവ് ബുശ്റ പറഞ്ഞു. കംപനിയുടെ അനാസ്ഥയ്ക്കെതിരെ പരാതി നൽകുമെന്നും അവർ അറിയിച്ചു. സ്കൂടറിന്റെയും വീടിനുണ്ടായ നാശനഷ്ടത്തിൻ്റെയും വില നഷ്ടപരിഹാരമായി ലഭിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
Keywords: News,Kerala,State,Kannur,Accident,Fire,bike,Local-News,House, Electric scooter caught fire
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.