Business Man | വിമാനയാത്രയ്ക്കിടെ മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത് മുംബൈ വ്യവസായി ശേഖര്‍ മിശ്രയെന്ന് തിരിച്ചറിഞ്ഞു; അറസ്റ്റ് ഉടന്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) വിമാനയാത്രയ്ക്കിടെ മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ ആളെ തിരിച്ചറിഞ്ഞു. മുംബൈ വ്യവസായിയായ ശേഖര്‍ മിശ്രയാണ് പ്രതി. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ നടന്ന സംഭവം വിമാന കംപനി പൊലീസിനെ അറിയിക്കാന്‍ വൈകിയതായുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

നവംബര്‍ 26നു നടന്ന സംഭവത്തില്‍ ഡിസംബര്‍ 28നു മാത്രമാണ് പൊലീസിനു പരാതി ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിമാനജീവനക്കാരേയും പൊലീസ് ചോദ്യം ചെയ്യും. സംഭവത്തെ തുടര്‍ന്ന് ശേഖര്‍ മിശ്രയ്ക്ക് എയര്‍ ഇന്‍ഡ്യ 30 ദിവസത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

കഴിഞ്ഞ നവംബറില്‍ ന്യൂയോര്‍കില്‍ നിന്ന് ഡെല്‍ഹിയിലേക്കുള്ള എയര്‍ ഇന്‍ഡ്യ വിമാനത്തിലാണ് സംഭവം. ബിസിനസ് ക്ലാസ് യാത്രികനായ ശേഖര്‍ മിശ്ര മുന്നിലിരുന്ന കര്‍ണാടക സ്വദേശിയായ 70 വയസ്സുള്ള സ്ത്രീയുടെ മേല്‍ മൂത്രമൊഴിക്കുകയായിരുന്നു എന്നാണ് പരാതി. സ്ത്രീ പരാതിപ്പെട്ടെങ്കിലും ഡെല്‍ഹിയിലിറങ്ങിയ ശേഷവും ഇയാള്‍ക്കെതിരെ നടപടിയുണ്ടായില്ല. തുടര്‍ന്ന് ഇവര്‍ ടാറ്റ ഗ്രൂപ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനു പരാതി അയച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര സമിതിക്കു രൂപം നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ പൊലീസിലും പരാതി നല്‍കിയതായി എയര്‍ ഇന്‍ഡ്യ അറിയിച്ചിരുന്നു. വ്യോമയാന ഡയറക്ടറേറ്റ് ജെനറലിനെയും വിവരമറിയിച്ചിട്ടുണ്ട്.

Business Man | വിമാനയാത്രയ്ക്കിടെ മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത് മുംബൈ വ്യവസായി ശേഖര്‍ മിശ്രയെന്ന് തിരിച്ചറിഞ്ഞു; അറസ്റ്റ് ഉടന്‍

പൊതു സ്ഥലത്ത് മോശമായി പെരുമാറുക, സ്ത്രീകളുടെ സഭ്യതയ്ക്കു നേരെയുള്ള അപമാനം, എയര്‍ലൈന്‍ ചട്ടലംഘനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

വയോധിക നല്‍കിയ പരാതിയില്‍ പറയുന്നത്:

ഉച്ചയ്ക്ക് ആഹാരം നല്‍കി വിളക്കുകള്‍ അണച്ച ശേഷമായിരുന്നു സംഭവം. പൂര്‍ണമായും മദ്യലഹരിയിലായിരുന്ന ഒരു യാത്രക്കാരന്‍ തന്റെ സീറ്റിനടുത്തേക്ക് വരികയായിരുന്നു. തുടര്‍ന്ന് പാന്റിന്റെ സിപ് അഴിച്ച ശേഷം സ്വകാര്യ ഭാഗങ്ങള്‍ എന്റെ നേരെ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് മൂത്രമൊഴിച്ച ശേഷം അവിടെ തന്നെ നില്‍ക്കുകയായിരുന്നു.

മറ്റൊരു യാത്രക്കാരനെത്തി മാറാന്‍ പറഞ്ഞപ്പോള്‍ മാത്രമാണ് അയാള്‍ അവിടെനിന്നു പോയത്. എന്റെ വസ്ത്രവും ഷൂവും ബാഗും മുഴുവനും മൂത്രം വീണ് നനഞ്ഞു. തുടര്‍ന്ന് വിമാനജീവനക്കാരെത്തി അണുനാശിനിയും മറ്റും തളിക്കുകയായിരുന്നു.

ക്യാബിന്‍ ക്രൂവാണ് പിന്നീട് യാത്രക്കാരിക്ക് പൈജാമയും ചെരിപ്പും നല്‍കിയത്. നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ കഴിയാത്തതിനാല്‍ ജീവനക്കാരുടെ സീറ്റ് നല്‍കുകയായിരുന്നു. വിമാനത്തിന്റെ ഫസ്റ്റ് ക്ലാസില്‍ സീറ്റുകള്‍ ഒഴിവുണ്ടായിട്ടും നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു. രണ്ട് മണിക്കൂറിനു ശേഷമാണ് മറ്റൊരു സീറ്റ് നല്‍കിയത്.

Keywords: Drunk businessman who urinated on female passenger onboard Air India flight identified; manhunt launched to nab him, New Delhi, News, Air India, Business Man, Complaint, Police, National, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia