Selfie | വിനോദസഞ്ചാരികളുടെ അനുവാദമില്ലാതെ അവരോടൊപ്പം സെല്‍ഫികള്‍ എടുക്കരുത്: ഉപദേശവുമായി ഗോവ വിനോദസഞ്ചാര വകുപ്പ്
Jan 28, 2023, 15:23 IST
പനാജി: (www.kvartha.com) വിനോദസഞ്ചാരികളുടെ അനുവാദമില്ലാതെ അവരോടൊപ്പം സെല്‍ഫികള്‍ എടുക്കരുതെന്ന ഉപദേശവുമായി ഗോവ വിനോദസഞ്ചാര വകുപ്പ്. ഗോവയിലെത്തുന്ന മറ്റ് വിനോദസഞ്ചാരികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിന് അവരുടെ അനുവാദം വാങ്ങണമെന്ന് ടൂറിസം വകുപ്പ് ഉത്തരവ് പുറത്തിറക്കി.
ഗോവയിലെത്തുന്ന വിനോദ സഞ്ചാരികള്‍ കടലില്‍ കുളിക്കുമ്പോഴും വിശ്രമിക്കുമ്പോഴുമൊക്കെ അവരുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തരുതെന്ന് ഉത്തരവില്‍ പറയുന്നു. ഗോവയിലെത്തുന്ന ഓരോ സഞ്ചാരിയുടേയും സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കുത്തനെയുള്ള പാറക്കെട്ടുകളും കടല്‍പ്പാറകളും പോലുള്ള അപകടകരമായ സ്ഥലങ്ങളില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതില്‍ നിന്നും സഞ്ചാരികളെ വിലക്കിയിട്ടുണ്ട്.
സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനായി ടൂറിസം വകുപ്പില്‍ രെജിസ്റ്റര്‍ ചെയ്ത ഹോടെലുകള്‍, വിലകള്‍, വീടുകള്‍ എന്നിവയില്‍ മാത്രം താമസം ബുക് ചെയ്യാനും ടൂറിസം വകുപ്പ് വിനോദ സഞ്ചാരികള്‍ക്ക് ഉത്തരവിലൂടെ നിര്‍േദശം നല്‍കിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുകയെന്നത് പ്രധാനമാണെന്നും അവര്‍ വഞ്ചിതരാകാതിരിക്കാനാണ് നിര്‍ദേശമെന്നും ടൂറിസം വകുപ്പ് പറയുന്നു.
Keywords: News,National,India,Goa,Travel & Tourism,Tourism,Photo, Don't click selfies with fellow tourists without their permission: Goa government in advisory
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.