Follow KVARTHA on Google news Follow Us!
ad

Probe | 'ഡോക്ടറുടെ അശ്രദ്ധ; പ്രസവത്തിനെത്തിയ യുവതിയുടെ വയറ്റിൽ ശസ്ത്രക്രിയയ്ക്കിടെ തൂവാല ബാക്കിയായി'; പുറത്തറിഞ്ഞത് ദിവസങ്ങൾക്ക് ശേഷം വിട്ടുമാറാത്ത വയറുവേദനയെ തുടർന്ന് മറ്റൊരു ആശുപത്രിയിൽ എത്തിച്ചപ്പോൾ; അന്വേഷണം ആരംഭിച്ചു

Doctor Leaves Towel Inside Woman's Stomach In UP, Probe Launched#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
അംറോഹ: (www.kvartha.com) ഓപറേഷനിടെ ഡോക്ടറുടെ അനാസ്ഥ കാരണം ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറിനുള്ളിൽ തൂവാല ബാക്കിയായെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. പ്രസവവേദനയെ തുടർന്നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉത്തർപ്രദേശിലെ അംരോഹയിലെ ബൻസ് ഖേരി ഗ്രാമത്തിലാണ് സംഭവം നടന്നത്. സമഗ്രമായ അന്വേഷണത്തിന് ചീഫ് മെഡിക്കൽ ഓഫീസർ രാജീവ് സിംഗാൾ ഉത്തരവിട്ടിട്ടുണ്ട്.

അംറോഹയിലെ നൗഗവാന സാദത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ അനുമതിയില്ലാതെ നടത്തിയിരുന്ന നഴ്‌സിംഗ് ഹോമിലാണ് സംഭവമെന്നും ശസ്ത്രക്രിയ നടത്തിയ ശേഷം ഡോക്ടർ, നസ്രാന എന്ന യുവതിയുടെ വയറ്റിൽ തൂവാല ഉപേക്ഷിക്കുകയായിരുന്നുവെന്നും സിഎംഒ അറിയിച്ചു.

News, National, India, UP, Police, Investigates, hospital, Surgery, Doctor, Allegation, Complaint, Pregnant Woman, Woman, Doctor Leaves Towel Inside Woman's Stomach In UP, Probe Launched.

മെഡിക്കൽ സ്റ്റാഫിന്റെ അനാസ്ഥയെ തുടർന്ന് നസ്രാനയുടെ വയറിനുള്ളിൽ ഉപേക്ഷിക്കുകയും ദിവസങ്ങൾക്ക് ശേഷം വയറുവേദനയെക്കുറിച്ച് യുവതി പരാതിപ്പെട്ടതിനെ തുടർന്ന് അഞ്ച് ദിവസം കൂടി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും പുറത്തെ തണുപ്പ് മൂലമാണ് വയറുവേദന അനുഭവപ്പെടുന്നതെന്ന് ഡോക്ടർ പറഞ്ഞെന്നുമാണ് ആരോപണം.

വീട്ടിലെത്തിയിട്ടും ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്ന് ഭർത്താവ് ശംസീർ അലി യുവതിയെ അംറോഹയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെവെച്ചാണ് നസ്രാനയുടെ വയറുവേദനയുടെ യഥാർഥ സത്യം അറിഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇവിടെ മറ്റൊരു ശസ്ത്രക്രിയയിലൂടെ വയറ്റിൽ നിന്ന് തൂവാല പുറത്തെടുത്തു. ഡോക്ടർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അലി സിഎംഒയ്ക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Keywords: News, National, India, UP, Police, Investigates, hospital, Surgery, Doctor, Allegation, Complaint, Pregnant Woman, Woman, Doctor Leaves Towel Inside Woman's Stomach In UP, Probe Launched.

Post a Comment