Follow KVARTHA on Google news Follow Us!
ad

Ranbir Kapoor | രണ്‍ബീര്‍ കപൂര്‍ അഹങ്കാരിയല്ല, മാപ്പുപറയുകയും വേണ്ട; സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ മൊബൈല്‍ ഫോണ്‍ വലിച്ചെറിയുന്ന വീഡിയോ പരസ്യ ചിത്രത്തിന് വേണ്ടി ചിത്രീകരിച്ചത്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Mumbai,Bollywood,Actor,Social Media,Mobile Phone,Video,Cinema,National,
മുംബൈ: (www.kvartha.com) സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ മൊബൈല്‍ ഫോണ്‍ വലിച്ചെറിയുന്ന ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്റെ വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് സൃഷ്ടിച്ചത്.

ആളുകളോട് വളരെ സൗഹൃദപരമായി പെരുമാറുന്ന രണ്‍ബീറിന്റെ പെട്ടെന്നുള്ള ഈ മാറ്റം ആരാധകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പിച്ചിരുന്നു. അഹങ്കാരിയാണെന്നും നടന്‍ മാപ്പ് പറയണമെന്നുമുള്ള ആവശ്യവും ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടായി.

Did Ranbir Kapoor Throw Fan's Phone Out Of Anger? Here's The Truth, Mumbai, Bollywood, Actor, Social Media, Mobile Phone, Video, Cinema, National

രണ്‍ബീറിനെതിരെ വിമര്‍ശനം കടുക്കുമ്പോള്‍ വീഡിയോക്ക് പിന്നിലുള്ള സത്യാവസ്ഥ ഇപ്പോള്‍ പുറത്തുവന്നിരിക്കയാണ്. സ്മാര്‍ട് ഫോണിന്റെ പരസ്യ ചിത്രീകരണത്തിനിടെയുള്ള വീഡിയോയാണിത്. ഇതേ വീഡിയോ ഫോണ്‍ കംപനി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.

അണിയറപ്രവര്‍ത്തകരാണ് ഈ വീഡിയോ പ്രമോഷന്റെ ഭാഗമായി പുറത്തു വിട്ടത്. എന്നാല്‍ ഇത് രണ്‍ബീര്‍ ആരാധകര്‍ക്ക് പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. പരസ്യത്തിനു വേണ്ടിയാണെങ്കിലും ഈ ചതി തങ്ങളോട് വേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

Keywords: Did Ranbir Kapoor Throw Fan's Phone Out Of Anger? Here's The Truth, Mumbai, Bollywood, Actor, Social Media, Mobile Phone, Video, Cinema, National.

Post a Comment