കണ്ണൂര്‍: (www.kvartha.com) ഗുരുസ്തുതി പ്രാര്‍ഥനാഗീതം ചൊല്ലുമ്പോള്‍ ഇരുന്ന് ധാര്‍ഷ്ട്യം കാണിച്ച് ശ്രീനാരായണ സമൂഹത്തെ അപമാനിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി മാപ്പു പറയണമെന്ന് ശ്രീ നാരായണ സഹോദരധര്‍മ വേദി ജില്ലാ കമിറ്റി ഭാരവാഹികള്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പുതുവര്‍ഷദിനത്തില്‍ തോട്ടട എസ് എന്‍ കോളജില്‍ നടന്ന ചടങ്ങില്‍ ഗുരു സ്തുതി നടക്കുമ്പോള്‍ മുഖ്യമന്ത്രി എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണ്. മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഇങ്ങനെ ചെയ്തത് എന്നും ഭാരവാഹികള്‍ ആരോപിച്ചു.
ചടങ്ങിന്റെ സംഘാടകനായ എസ് എന്‍ ട്രസ്റ്റ് ജെനറല്‍ സെക്രടറി വെളളാപ്പളളി നടേശന്റെ സാന്നിധ്യത്തിലാണ് ഈ സംഭവം നടന്നത് എന്നതില്‍ അത്ഭുതമില്ല. ഒരു കേസിലും അറസ്റ്റിലാകാതെ, മരണം വരെ ജയിലില്‍ കിടക്കാതെ പോകണമെങ്കില്‍ സര്‍കാരിന്റെയും ഭരണത്തിന്റെയും താങ്ങും തണലും വെളളാപ്പളളിക്ക് ആവശ്യമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
ശ്രീനാരായണ സമൂഹത്തെയും ഹൈന്ദവാചാരങ്ങളെയും അടച്ചാക്ഷേപിക്കാന്‍ മുഖ്യമന്ത്രിക്ക് അവസരം ഒരുക്കിയ വെളളാപ്പളളി നടേശന്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് നിന്ന് മാറിനില്‍ക്കണമെന്നും ജില്ലാ കമറ്റി ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ വി പി ദാസന്‍, വി ആര്‍ സുനില്‍, സി എച് അനൂപ് എന്നിവര്‍ പങ്കെടുത്തു.
Keywords: Dharmavedi wants Chief Minister to apologize for insulting Sree Narayana community, Kannur, News, Religion, Press meet, Allegation, Chief Minister, Kerala.