SWISS-TOWER 24/07/2023

Investigation | 'അവൾ തനിച്ചായിരുന്നില്ല, സുഹൃത്തും ഒപ്പമുണ്ടായിരുന്നു, അപകടശേഷം രക്ഷപ്പെട്ടു', ഡെല്‍ഹിയില്‍ യുവതിയുടെ മൃതദേഹം വലിച്ചിഴച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി പൊലീസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) 20കാരിയെ പുതുവത്സരാഘോഷത്തിനിടെ കാറിടിച്ചു കൊന്ന ശേഷം 12 കി മീറ്റർ ദൂരം വാഹനത്തിൽ വലിച്ചിഴച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഡെൽഹി പൊലീസ്. ഇരയായ യുവതിക്കൊപ്പം ഒരു സുഹൃത്തും സ്‌കൂട്ടറിൽ ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അഞ്ജലി എന്ന യുവതിയാണ് മരിച്ചത്. 'മാരുതി ബലേനോ കാർ സ്‌കൂട്ടറിൽ ഇടിക്കുന്ന സമയത്ത് അഞ്ജലിക്കൊപ്പം സുഹൃത്തായ പെൺകുട്ടിയും ഉണ്ടായിരുന്നു. അപകടത്തിൽ നിസാര പരിക്കേറ്റ സുഹൃത്ത് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. അഞ്ജലിയുടെ കാൽ കാറിൽ കുടുങ്ങി വാഹനത്തിനൊപ്പം വലിച്ചിഴക്കപ്പെടുകയായിരുന്നു', അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Investigation | 'അവൾ തനിച്ചായിരുന്നില്ല, സുഹൃത്തും ഒപ്പമുണ്ടായിരുന്നു, അപകടശേഷം രക്ഷപ്പെട്ടു', ഡെല്‍ഹിയില്‍ യുവതിയുടെ മൃതദേഹം വലിച്ചിഴച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി പൊലീസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

രാത്രിയിൽ എന്താണ് സംഭവിച്ചതെന്ന് കൂടുതൽ വ്യക്തത ലഭിക്കുന്നതിനായി പൊലീസ് റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനിടെയാണ് പുതിയ കണ്ടെത്തൽ ശ്രദ്ധയിൽപ്പെട്ടത്. പുതുവത്സര പാർട്ടിയിൽ പങ്കെടുത്ത ശേഷം പുലർച്ചെ 1.45 ന് രണ്ട് പേരും ഒരു ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയതായി പൊലീസ് കണ്ടെത്തി. അപകടസ്ഥലത്ത് നിന്ന് അധികം അകലെയല്ലാതെ രണ്ട് യുവതികളും ഹോട്ടലിൽ നിന്ന് പുറത്തിറങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇരുചക്രവാഹനത്തിൽ കയറി ഇവർ പോകുന്നതാണ് ദൃശ്യങ്ങൾ. പടിഞ്ഞാറൻ ഡൽഹിയിലെ സുൽത്താൻപുരിയിലാണ് അപകടമുണ്ടായത്. അഞ്ജലിയെ വലിച്ചിഴച്ചതറിയാതെ പരിഭ്രാന്തരായ തങ്ങൾ വേഗത്തിൽ രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഡിസംബർ 31ന് രാത്രി 2 മണിയോടെയാണ് സംഭവം നടന്നത്. അഞ്ജലിയെ അഞ്ച് യുവാക്കൾ സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം യുവാക്കൾ കാറുമായി വേഗത്തിൽ ഓടിച്ചുപോയി. പെൺകുട്ടി കാറിനടിയിൽ കുടുങ്ങുകയായിരുന്നു. അഞ്ജലി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. അഞ്ച് യുവാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ ഇവരുടെയെല്ലാം രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സിപി ശാലിനി സിംഗ് സംഭവസ്ഥലം പരിശോധിച്ചു. ഏഴ് മിനിറ്റ് നീണ്ട അന്വേഷണത്തിന് ശേഷം അദ്ദേഹം റിപ്പോർട്ട് തയ്യാറാക്കി. ഇത് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. പ്രതികളായ മനോജ് മിത്തൽ, ദീപക് ഖന്ന, അമിത് ഖന്ന, കൃഷ്ണ, മിഥുൻ എന്നിവരെ തിങ്കളാഴ്ച കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ദീപക് ഖന്നയാണെന്നാണ് ഡെൽഹി പൊലീസ് പറയുന്നത്. ഇവരിൽ മനോജ് മിത്തൽ ബിജെപി നേതാവാണെന്നാണ് സൂചന.

Keywords: News, India, National, Killed, Died, New Year, Delhi, Police, Car, Accident, Accidental Death, Accused, Custody, Investigation-report, CCTV, Video, Delhi Woman, Dragged By Car, Was With Friend Who Fled Spot: Police.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia