Follow KVARTHA on Google news Follow Us!
ad

Bail | എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ചെന്ന സംഭവത്തില്‍ ശങ്കര്‍ മിശ്രയ്ക്ക് ജാമ്യം; കെട്ടിവയ്‌ക്കേണ്ടത് 1 ലക്ഷം രൂപ

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,Bail,Court,Trending,National,
ന്യൂഡെല്‍ഹി: (www.kvartha.com) എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ചെന്ന സംഭവത്തില്‍ പ്രതി ശങ്കര്‍ മിശ്രയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. ഡെല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.

നവംബര്‍ 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ന്യൂയോര്‍ക്-ഡെല്‍ഹി എയര്‍ ഇന്‍ഡ്യ വിമാനത്തിലെ യാത്രക്കാരനായിരുന്ന ശങ്കര്‍ മിശ്ര, ബിസിനസ് ക്ലാസിലെ സഹയാത്രക്കാരിയായ സ്ത്രീയുടെ മേല്‍ മൂത്രമൊഴിക്കുകയായിരുന്നു എന്നാണ് പരാതി.

Delhi court grants bail to Shankar Mishra in Air India urination case, New Delhi, News, Bail, Court, Trending, National.

സംഭവം പുറത്തറിഞ്ഞാല്‍ തന്റെ കുടുംബ ജീവിതത്തെ ബാധിക്കുമെന്നും പൊലീസില്‍ പരാതിപ്പെടരുതെന്നും ഇയാള്‍ സ്ത്രീയോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ തന്നെ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറത്തറിഞ്ഞു. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് എയര്‍ ഇന്‍ഡ്യ യാത്രക്കാരിയുടെ പരാതി പൊലീസിന് കൈമാറിയത്.

പരാതി പൊലീസിന് ലഭിച്ചതിന് പിന്നാലെ പ്രതി ഒളിവില്‍ പോയി. ശ്രമകരമായ അന്വേഷണത്തിന് ഒടുവില്‍ ബെംഗ്ലൂറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇതിനിടെ ഇയാള്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്തിരുന്നു. എന്നാല്‍ സമൂഹ മാധ്യമത്തിലൂടെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നു.

കോടതിയില്‍ വിചിത്രവാദമാണ് മിശ്ര ഉന്നയിച്ചത്. യാത്രക്കാരി സ്വയം സീറ്റില്‍ മൂത്രമൊഴിച്ചതാണെന്നും നര്‍ത്തകിയായ അവര്‍ക്ക് മൂത്രാശയ സംബന്ധമായ അസുഖങ്ങളുണ്ടെന്നും 80 ശതമാനം നര്‍ത്തകര്‍ക്കും സമാനമായ ആരോഗ്യപ്രശ്‌നമുണ്ടെന്നുമായിരുന്നു ഇയാളുടെ വാദം. പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെ ഡെല്‍ഹി പട്യാല കോടതിയിലാണ് ശങ്കര്‍ മിശ്ര ഇത്തരം വാദമുയര്‍ത്തിയത്.

ബിസിനസ് ക്ലാസിലേത് അടച്ച സീറ്റുകളായതിനാല്‍ യാത്രക്കാരിയുടെ അടുത്തേക്ക് പോയി മൂത്രമൊഴിച്ചുവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും പ്രതി നേരത്തെ വാദിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഡിജിസിഎ എയര്‍ ഇന്‍ഡ്യക്ക് പിഴ ശിക്ഷ വിധിച്ചിരുന്നു.

Keywords: Delhi court grants bail to Shankar Mishra in Air India urination case, New Delhi, News, Bail, Court, Trending, National.

Post a Comment