Convocation | ദാറുല്‍ ഹസനാത് ഇസ്ലാമിക് കോളജ് 3-ാം സനദ് ദാന-വാര്‍ഷിക ആഘോഷം ജനുവരി 5ന് തുടങ്ങും

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ദാറുല്‍ ഹസനാത് ഇസ്ലാമിക് കോളജ് മൂന്നാം സനദ് ദാന-വാര്‍ഷിക ആഘോഷം ജനുവരി അഞ്ചു മുതല്‍ 12 വരെ ഹസനാത് ക്യാംപസില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജനുവരി അഞ്ചിന് വൈകുന്നേരം 4.30ന് കണ്ണാടിപ്പറമ്പ് ഹസനാത് ക്യാംപസില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സ്ഥാന വസ്ത്ര വിതരണം എ ടി മുസ്ഥഫ ഹാജിയുടെ അധ്യക്ഷതയില്‍ കോഴിക്കോട് ഖാസി പാണക്കാട് സയ്യിദ് അബ്ദുല്‍ നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.

Convocation  | ദാറുല്‍ ഹസനാത് ഇസ്ലാമിക് കോളജ് 3-ാം സനദ് ദാന-വാര്‍ഷിക ആഘോഷം ജനുവരി 5ന് തുടങ്ങും

കെ എം ശാജി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് വൈകുന്നേരം 6.30ന് നടക്കുന്ന സനദ് ദാന സമ്മേളനം സയ്യിദ് അസ്ലം തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ പി പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് മുഖ്യപ്രഭാഷണം നടത്തും. ജനുവരി ആറു മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 7.30 ന് പ്രശസ്ത പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ പ്രഭാഷണം നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ അഡ്വ. അബ്ദുല്‍ കരീം ചേലേരി, കെ എന്‍ മുസ്തഫ, എ ടി മുസ്തഫ ഹാജി, കെ പി അബൂബക്കര്‍ ഹാജി, പി പി ഖാലിദ് ഹാജി എന്നിവര്‍ പങ്കെടുത്തു.

Keywords: Darul Hasanat Islamic College 3rd Convocation -Anniversary Celebration to Begin on 5th January, Kannur, News, Press meet, Inauguration, Kerala.




നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia