തിരുവല്ല: (www.kvartha.com) മന്ത്രി സജി ചെറിയാന്‍ നടത്തിയ ഭരണഘടന വിരുദ്ധ പ്രസംഗ കേസില്‍ പരാതിക്കാരനും കൊച്ചി സ്വദേശിയുമായ അഡ്വ. ബൈജു നോയല്‍ നല്‍കിയ തടസ ഹര്‍ജി കോടതി തള്ളി. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബൈജു നോയല്‍ ഹൈകോടതിയെ സമീപിച്ചിരുന്നു.
ഇക്കാര്യത്തില്‍ ഹൈകോടതിയുടെ തീരുമാനം ഉണ്ടാകും വരെ സജി ചെറിയാനെതിരെ നല്‍കിയ ഹര്‍ജി തള്ളരുത് എന്ന് ചൂണ്ടിക്കാട്ടിയാണ് ബൈജു നോയല്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. വിവാദ പ്രസംഗ കേസില്‍ വ്യക്തമായ തെളിവ് ഇല്ലാത്തതിനാല്‍ കേസ് പിന്‍വലിക്കണം എന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം തിരുവല്ല കോടതിയില്‍ റിപോര്‍ട് നല്‍കിയിരുന്നു. ഇതിനെതിരെയായിരുന്നു ഹര്‍ജി.
Keywords: Court rejected petition against Saji Cherian's anti-constitutional speech, Pathanamthitta, News, Politics, High Court of Kerala, Police, Report, Kerala.