Bharat Jodo Yatra | ജീവന്‍വച്ച് കളിക്കുന്നു, അരമണിക്കൂറോളം രാഹുല്‍ ഗാന്ധിക്ക് അനങ്ങാനായില്ല, സുരക്ഷാ ഉദ്യോഗസ്ഥരുടെ പെട്ടെന്നുള്ള പിന്‍വാങ്ങല്‍ ഗുരുതര വീഴ്ച, ജമ്മു കശ്മീര്‍ ഭരണകൂടം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്നും കോണ്‍ഗ്രസ്
Jan 27, 2023, 16:03 IST
ശ്രീനഗര്‍: (www.kvartha.com) രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ താല്‍കാലികമായി നിര്‍ത്തിവച്ച സാഹചര്യം വിവരിച്ച് കോണ്‍ഗ്രസ്. പെട്ടെന്നുണ്ടായ സുരക്ഷാ വീഴ്ചയെ തുടര്‍ന്നാണ് നടപടിയെന്ന് വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ പുനഃരാരംഭിച്ച ജോഡോ യാത്ര, 11 കിലോമീറ്റര്‍ താണ്ടേണ്ടതായിരുന്നു. എന്നാല്‍ ഒരു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ തന്നെ യാത്ര നിര്‍ത്തി.
ശ്രീനഗറിലേക്കുള്ള വഴിയില്‍ ബനിഹാല്‍ തുരങ്കം പിന്നിട്ടതിനു ശേഷം വന്‍ ജനക്കൂട്ടം യാത്രയ്ക്ക് നേരെ ഇരച്ചെത്തി. ഇവരെ നിയന്ത്രിക്കാന്‍ മതിയായ സുരക്ഷാ ഉദ്യോഗസ്ഥരില്ലായിരുന്നു. തുടര്‍ന്നാണ് യാത്ര നിര്‍ത്തിവച്ചതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ പെട്ടെന്നുള്ള പിന്‍വാങ്ങല്‍ ഗുരുതര വീഴ്ചയാണെന്നും ജമ്മു കശ്മീര്‍ ഭരണകൂടം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
30 മിനുടോളം രാഹുല്‍ ഗാന്ധിക്ക് അനങ്ങാനായില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് രാഹുലിനെ സുരക്ഷാ വാഹനത്തില്‍ കയറ്റിയ ശേഷം യാത്ര അവസാനിപ്പിക്കുകയായിരുന്നു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുല്ലയും ബനിഹാലില്‍ യാത്രയ്ക്കൊപ്പം ചേര്‍ന്നിരുന്നു.
ഇരുവര്‍ക്കും സുരക്ഷ നല്‍കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് എഐസിസി ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ ജീവന്‍വച്ച് കളിക്കുന്നുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര നിര്‍ത്തിയത് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സാധിക്കാത്തതിനാലാണെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു. താല്‍കാലികമായി നിര്‍ത്തിയെങ്കിലും യാത്രയുമായി മുന്നോട്ടുപോകുമെന്നും രാഹുല്‍ വ്യക്തമാക്കി.
Keywords: Congress stops Bharat Jodo Yatra in Kashmir, 'Not enough security measures,' reasons Rahul Gandhi, Srinagar, News, Rahul Gandhi, Protection, Congress, Allegation, National.#JammuKashmir: बनिहाल से #Congress की #BharatJodoYatra में #RahulGandhi के साथ #OmarAbdullah ने मिलाया कदम से कदम..देखें वीडियो pic.twitter.com/EtDB4u4W9s
— India TV (@indiatvnews) January 27, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.