കൊട്ടിയൂര്‍: (www.kvartha.com) ബഫര്‍ സോണ്‍ വിഷയത്തില്‍ കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമിറ്റിയുടെ അഭ്യമുഖ്യത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ: മാര്‍ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ഉപവാസ സമരം നടത്തി. കേളകത്ത് നടന്ന പരിപാടിയുടെ സമാപന സമ്മേളനം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി ഉദ്ഘാടനം ചെയ്തു. ഉപവാസം സമരം രാവിലെ ഒമ്പതു മണിക്ക് സണ്ണി ജോസഫ് എം എല്‍ എ നിര്‍വഹിച്ചു.
മേയര്‍ ടി ഒ മോഹനന്‍, സോണി സെബാസ്റ്റ്യന്‍, വി എ നാരായണന്‍, സജീവ് മാറോളി, ചന്ദ്രന്‍ തില്ലങ്കേരി, കെ സി മുഹമ്മദ് ഫൈസല്‍, വി വി പുരുഷോത്തമന്‍, കേളകം സെന്റ് ജോസ് പള്ളിവികാരി റഫറല്‍ ഫാദര്‍ കുര്യാകോസ് കുന്നത്, കേളകം സെന്റ് ജോസ് ഓര്‍തഡോക്‌സ് വലിയ പള്ളി വികാരി റഫറല്‍ ജാക്‌സണ്‍ കുര്യാകോസ്, എസ് എന്‍ ഡി പി ഇരിട്ടി യൂനിറ്റ് പ്രസിഡന്റ് കെ വി അജിത്, ബൈജു വര്‍ഗീസ്,
വി രാധാകൃഷ്ണന്‍ മാസ്റ്റര്‍, ലിസി ജോസഫ്, രജനി രാമാനന്ദ്, രാജീവന്‍ എളയാവൂര്‍, റിജില്‍ മാകുറ്റി, സുധീപ് ജെയിംസ്, പിസി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എന്‍ പി ശ്രീധരന്‍, കെ പി സാജു, റശീദ് കൗവായി, ടി ജയകൃഷ്ണന്‍, സുരേഷ് ബാബു എളയാവൂര്‍, ചാകോ പാലക്കലോടി, ബേബി തോലാനി, സാജു തോമസ്, സുരേഷ് ചല്ലറത്ത് തുടങ്ങിവര്‍ നേതൃത്വം നല്‍കി.
Keywords: Congress held a hunger strike in Kannur on the issue of buffer zone, Kannur, News, Politics, Congress, K Sudhakaran, Inauguration, Kerala.