പഞ്ചായതിലെ ജനവാസ മേഖലയിലും കൃഷിയിടങ്ങളും നടത്തിയ അടയാളപ്പെടുത്തലുകള്‍ ആരാണ് നടത്തിയത് എന്ന് കണ്ടെത്താന്‍ ഇതുവരെ റവന്യൂ അധികൃതര്‍ക്കായില്ല. സംഭവത്തില്‍ അടിമുടി ദുരൂഹത നിലനില്‍ക്കുകയാണ്. നിജസ്ഥിതി കണ്ടെത്താന്‍ കഴിയാത്തത് മലയോര മേഖലയില്‍ അനിശ്ചിതത്വമുണ്ടാക്കിയിരിക്കുകയാണ്. ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തി പ്രദേശം എന്ന നിലയിലും ബ്രഹ്മഗിരി വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള ജനവാസ മേഖല എന്ന നിലയിലും ബഫര്‍ സോണ്‍ അടയാളപ്പെടുത്തലിനെതിരെ യൂത് കോണ്‍ഗ്രസ് പ്രതിഷേധ സമരം തുടങ്ങിയിട്ടുണ്ട്. കര്‍ണാടകയുടെ കുടക് ബ്രഹ്മഗിരി വന്യജീവി സങ്കേത്തതില്‍ നിന്നും നിശ്ചിത അകലത്തിലുള്ളതാണ് എല്ലാ അടയാളപ്പെടുത്തലുകളും.
കര്‍ണാടക സംഘം അടയാളപ്പെടുത്തിയിരിക്കുന്ന അയ്യന്‍കുന്നിലെ രണ്ടു വാര്‍ഡുകളുടെ ഭാഗങ്ങളെല്ലാം ബ്രഹ്മഗരി വന്യജീവി സങ്കേതത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളുമാണ്. അതുകൊണ്ടുതന്നെയാണ് വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള കരുതല്‍ വനമേഖ എന്ന നിലയില്‍ അടയാളപ്പെടുത്തലിന് ഏറെ പ്രധാന്യം കൈവന്നിരിക്കുന്നതെന്നാണ് റവന്യു വകുപ്പിന്റെ പ്രാഥമിക നിഗമനം. അതേസമയം രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ അതിരിടുന്ന വന മേഖലയോട് ചേര്‍ന്നുളള പ്രദേശങ്ങളെ കരുതല്‍ മേഖലയില്‍ നിന്നും ഒഴിവാക്കണമെന്നാണ് വ്യവസ്ഥ മറികടന്നാണ് കര്‍ണാടകയുടെ നീക്കമെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാരണം കൊണ്ടുതന്നെ ഇക്കാര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് വനംവകുപ്പ് അധികൃതര്‍ തറപ്പിച്ചു പറയുന്നത്.
ഉദ്യോഗസ്ഥര്‍ ഇങ്ങനെ പറയുമ്പോഴും പഞ്ചായത്തിലെ എല്ലാ ഇടങ്ങിളിലും സമാന രീതിയിലുള്ള അടയാളപ്പെടുത്തലിന് പിന്നിലെ ലക്ഷ്യമെന്തെന്ന കാര്യം വനം വകുപ്പിനെ അസ്വസ്ഥമാക്കുന്നുമുണ്ട്. അടയാളപ്പെടുത്തലിന് ഔദ്യോഗിക തലം ഇല്ലാഞ്ഞതിനാല്‍ കാര്യമാക്കേണ്ടെന്ന നിലപാടാണ് റവന്യു വകുപ്പിനും. എന്നാലും അറിയിപ്പ് പോലും നല്‍കാതെ ഏത് ഏജന്‍സിക്കും സര്‍വേ നടത്താനോ അടയാളപ്പെടുത്താനോ അവകാശം ഇല്ല. പിന്നെ എങ്ങനെ ഇത്രയും പ്രദേശത്ത് അടയാളപ്പെടുത്തല്‍ ഉണ്ടായി എന്നതും ഗൗരവമേറിയ കാര്യമായി മാറുകയാണ്. സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്നാണ് കര്‍ണാടക അധികൃതര്‍ പറയുന്നതെങ്കിലും കണ്ണൂര്‍ ജില്ലാ ഭരണകൂടം വൈകിയാണെങ്കിലും ജാഗ്രതയിലാണ്. എഡിഎം കെകെ ദിവാകരനും തഹസില്‍ദാര്‍ സിവി പ്രകാശനും മേഖലയില്‍ നേരിട്ടെത്തി പരിശോധന നടത്തി.
വനം ഉത്തര മേഖല സി സി എഫ് കെഎസ് ദീപയും സംഘവും മേഖലയില്‍ എത്തിയത് വനം മന്ത്രിയുടേയും പ്രിന്‍സിപല്‍ കണ്‍സര്‍വേറ്ററുടേയും നിര്‍ദേശപ്രകാരമാണെന്നാണ് സൂചന. ഇരിട്ടി പാലത്തുംകടവില്‍ ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതിയുടെ കനാലിന് സമീപം അടയാളപ്പെടുത്തലിന് ആളുകള്‍ എത്തിയത് ശ്രദ്ധയില്‍പ്പെട്ട പ്രദേശത്തെ കര്‍ഷകനായ ജോര്‍ജ് കുന്നത്ത് പാലക്കലില്‍ നിന്നും ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചു. കന്നട ഭാഷ സംസാരിക്കുന്ന മൂന്നുപേര്‍ ഇവിടെയെത്തി ഉപകരണങ്ങള്‍ ഉപയോഗിച്ച് മാര്‍ക് ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതായും ഇദ്ദേഹം പറഞ്ഞു. പൊലീസ് സംഘം ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹായത്തോടെ പ്രദേശത്തെ വിവിധയിടങ്ങളിലെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചു വരികയാണ്.
കഴിഞ്ഞ ദിവസം ഇരിട്ടി മേഖലയിലെ പാലത്തുംകടവിലും കളിതട്ടുംപാറയിലും കണ്ട കാര്‍ ഏതെന്ന് കണ്ടെത്താനുള്ള ശ്രമം തുടങ്ങി. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ കാറിന്റെ നമ്പര്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയ മാര്‍ഗത്തിലൂടെ നമ്പര്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അടയാളപ്പെടുത്തിയവരെ കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് വനം, റവന്യു വകുപ്പുകള്‍. കിളിയന്തറ, കൂട്ടുപുഴ ചെക് പോസ്റ്റുകളിലെ നിരീക്ഷണ ക്യാമറകള്‍ പരിശോധിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. അയ്യന്‍ കുന്ന് ഗ്രാമപഞ്ചായത് അംഗം ബിജോയി പ്ലാത്തോട്ടം, ഇരിട്ടി ബ്ലോക് കോണ്‍ഗ്രസ് കമിറ്റി പ്രസിഡന്റ് തോമസ് വര്‍ഗീസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിന്‍സ്, ബിജിനിത്ത് കുറുപ്പന്‍ പറമ്പ് എന്നിവരും, കരിക്കോട്ടക്കരി പൊലീസ് അധികാരികളും നിരവധി കര്‍ഷക സംഘടനാ പ്രതിനിധികളും കര്‍ണാടക മാര്‍കിട്ട സ്ഥലങ്ങള്‍ പരിശോധിച്ചു.
Keywords: Latest-News, Kerala, Kannur, Top-Headlines, Karnataka, Farmers, Political-News, Politics, Congress, CPM, Confusion over buffer zone marks in Kannur continues.
< !- START disable copy paste -->