തിരക്കിനിടെയിൽ പെൺകുട്ടിയുടെ മുടിയാരോ പുറകിൽ നിന്നും കത്രിക കൊണ്ടുമുറിച്ചു മാറ്റുകയായിരുന്നുവെന്നാണ് ആരോപണം. മുടി മുറിച്ചു മാറ്റപ്പെട്ടതിന്റെ സങ്കടത്തിൽ പെൺകുട്ടി പിതാവിനൊപ്പം വീണ്ടും ഓഡിറ്റോറിയത്തിലെത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ഭക്ഷണശാലയ്ക്ക് അരികെ മുറിച്ചിട്ട മുടി വീണു കിടക്കുന്നത് കണ്ടെത്തിയതായി പറയുന്നു.
എന്നാൽ ഓഡിറ്റോറിയത്തിലെ സിസിടിവി ക്യാമറയുടെ അറ്റകുറ്റപണി നടക്കുന്നതിനാൽ ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് ഓഡിറ്റോറിയം ഉടമകൾ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് യുവതി പയ്യന്നൂർ പൊലീസിൽ പരാതി നൽകി. പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Keywords: Police, Local News, News, Kerala, Payyannur, Complaint, Investigates, Marriage, Girl, Allegation, Complaint that girl's hair cut in auditorium; Police booked.