അരൂര്‍: (www.kvartha.com) വീട്ടുവളപ്പില്‍ വളര്‍ത്തിയിരുന്ന 35 താറാവുകളെ സാമൂഹ്യ വിരുദ്ധര്‍ കഴുത്തു ഞെരിച്ചു കൊന്നതായി പരാതി. എഴുപുന്ന വടക്ക് എടയാടില്‍ സാബുവിന്റെ വീട്ടുവളപ്പില്‍ വളര്‍ത്തിയിരുന്ന താറാവുകളെയാണ് കൊന്നത്.
വെറ്റിനറി ഡോക്ടറുടെ പരിശോധനയില്‍ കഴുത്തു ഞെരിച്ചു കൊന്നതാണെന്ന് ബോധ്യമായി. രണ്ടു മാസം മുമ്പ് 30 താറാവുകളെ ഇവിടെ നിന്ന് മോഷ്ടിച്ചിരുന്നു. അരൂര്‍ പൊലീസില്‍ സാബു ഇതുസംബന്ധിച്ച് പരാതി നല്‍കി. പ്രദേശത്ത് മയക്കു മരുന്നു സംഘങ്ങള്‍ തമ്പടിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Killed | വീട്ടുവളപ്പില്‍ വളര്‍ത്തിയിരുന്ന 35 താറാവുകളെ സാമൂഹ്യ വിരുദ്ധര്‍ കഴുത്തു ഞെരിച്ചു കൊന്നതായി പരാതി
#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Alappuzha,News,Killed,Complaint,Police,Probe,Kerala,