SWISS-TOWER 24/07/2023

Warning | അയ്യന്‍ കുന്നില്‍ അനുമതിയില്ലാതെ സര്‍വേ നടത്തിയാല്‍ കേസെടുക്കുമെന്ന് കലക്ടര്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഇരിട്ടി നഗരസഭയ്ക്കടുത്ത പരിസ്ഥിതി ലോല പ്രദേശമായ അയ്യന്‍ കുന്ന് പഞ്ചായതില്‍ സര്‍വേ നടത്താന്‍ കേന്ദ്ര ഏജന്‍സിക്ക് അനുമതിയില്ലെന്ന് ജില്ലാകലക്ടര്‍ എസ് ചന്ദ്രശേഖര്‍. കണ്ണൂര്‍ കലക്ടറുടെ ചേംബറില്‍ ബന്ധപെട്ട കര്‍ണാടക സര്‍വേ ഏജന്‍സി ഉദ്യോഗസ്ഥരെ ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിയോടെ വിളിച്ചു വരുത്തിയാണ് കലക്ടര്‍ ഈ കാര്യം അറിയിച്ചത്.
Aster mims 04/11/2022

Warning | അയ്യന്‍ കുന്നില്‍ അനുമതിയില്ലാതെ സര്‍വേ നടത്തിയാല്‍ കേസെടുക്കുമെന്ന് കലക്ടര്‍


കേരള - കര്‍ണാടക അതിര്‍ത്തി പ്രദേശമായ ബ്രഹ്‌മഗിരി വന്യജീവി സങ്കേതത്തിനു ഒരു കിലോമീറ്റര്‍ ദൂരെയായി സ്ഥിതി ചെയ്യുന്ന അയ്യന്‍ കുന്ന് ജൈവ പ്രാധാന്യമുള്ള മേഖലയാണെന്നും ഇവിടെ സര്‍വേ നടത്തണമെങ്കില്‍ ചീഫ് സെക്രടറിയോട് അനുമതി വാങ്ങണമെന്നും അല്ലാതെ നടത്തുന്ന സര്‍വേയ്‌ക്കെതിരെ കേസെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു.

ധാതുസമ്പത്തുക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് കേരളത്തില്‍ കര്‍ണാടക ഏജന്‍സി സര്‍വേ നടത്തിയത്. എന്നാല്‍ ഇതു സംബന്ധിച്ചു കര്‍ണാടക സര്‍കാരിനോ വനം വകുപ്പിനോ അറിവുണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ബഫര്‍ സോണ്‍ അടയാളപെടുത്തലാണോ ഇതെന്ന ആശങ്ക അയ്യന്‍ക്കുന്ന് പഞ്ചായതിലെ ജനങ്ങളില്‍ ഉയര്‍ന്നത്.

ഇതിനു ശേഷം ഇവര്‍ പയ്യാവൂരില്‍ മാര്‍കിങ് നടത്തവേ പയ്യാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കണ്ണൂര്‍ എഡിഎമിന് മുന്‍പില്‍ ഹാജരാക്കുകയുമായിരുന്നു. എഡിഎമിന്റെ നിര്‍ദേശപ്രകാരമാണ് കലക്ടറുടെ അടുത്ത് വീണ്ടും അനുമതി തേടിയെത്തിയത്.

Keywords:  Collector says will book if survey is carried out without permission in Ayyan kunnu, Kannur, News, Warning, District Collector, Karnataka, Police, Custody, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia