കോഴിക്കോട്: (www.kvartha.com) ലീഗ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുജാഹിദ് വേദിയില്‍ സിപിഎമിനെ വിമര്‍ശിച്ചത് ശരിയായില്ലെന്നും ഒരു സമുദായത്തിന് മാത്രമായി ആര്‍എസ്എസിനെ ചെറുക്കാനാകുമെന്ന് കരുതരുതെന്നും പിണറായി വിജയന്‍ പറഞ്ഞു.
തീവ്ര ചിന്താഗതി സമുദായത്തിന് തന്നെ അപകടമാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ആര്‍എസ്എസിനെ ചെറുക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കി. കെഎന്‍എം വേദിയില്‍ പി കെ ബശീറും പി കെ ഫിറോസും സിപിഎമിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി. പി കെ കുഞ്ഞാലിക്കുട്ടി വേദിയില്‍ ഇരിക്കെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
Keywords: CM Pinarayi Vijayan Criticized League Leaders, Kozhikode, News, Religion, Politics, Pinarayi-Vijayan, Chief Minister, Kerala, Muslim-League.