Controversy | അടൂര്‍ ഗോപാലകൃഷ്ണനെതിരെ കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂടിലെ ശുചീകരണ തൊഴിലാളികള്‍ രംഗത്ത്
Jan 31, 2023, 15:40 IST
കോട്ടയം: (www.kvartha.com) അടൂര്‍ ഗോപാലകൃഷ്ണനെതിരെ കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂടിലെ ശുചീകരണ തൊഴിലാളികള്‍ രംഗത്ത്. ഇന്‍സ്റ്റിറ്റിയൂടിലെ ശുചീകരണ തൊഴിലാളികളില്‍ പട്ടികജാതിക്കാരില്ലെന്ന അടൂരിന്റെ പ്രസ്താവനയാണ് തൊഴിലാളികളെ ചൊടിപ്പിച്ചത്. ജോലിക്കാരുടെ കൂട്ടത്തിലൊരാള്‍ ദളിത് വിഭാഗത്തില്‍ നിന്നാണെന്ന് ഇവര്‍ വ്യക്തമാക്കി. മൂന്നുപേര്‍ ഒബിസിക്കാരാണെന്നും ജീവനക്കാര്‍ പറഞ്ഞു.
മാത്രമല്ല, ഡയറക്ടറായിരുന്ന ശങ്കര്‍ മോഹന്റെ വീട്ടിലെ ശുചിമുറി കഴുകിപ്പിച്ചെന്ന ആരോപണം വനിതാ തൊഴിലാളികള്‍ ആവര്‍ത്തിച്ചു. ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ ചൊവ്വാഴ്ച രാവിലെയാണ് രാജിവച്ചത്. ഇന്‍സ്റ്റിറ്റിയൂടിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍കാര്‍ നിയമിച്ച അന്വേഷണ കമിഷനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച അടൂര്‍, സന്ധ്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണം നടത്തിയാലേ വസ്തുതകള്‍ പുറത്തുവരൂ എന്നും വ്യക്തമാക്കി.
ഡയറക്ടര്‍ രാജിവച്ചതിനു പിന്നാലെ എട്ട് അധ്യാപകരും അകാദമിക് കൗണ്‍സിലിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സംവിധായകന്‍ ഗിരീഷ് കാസറവള്ളിയും രാജിവച്ചു. കുറ്റവാളികള്‍ ഗേറ്റ് കീപറായാലും ശുചീകരണ തൊഴിലാളികളായാലും ജോലിക്കാരോ വിദ്യാര്‍ഥികളോ അധ്യാപകരോ ആയാലും അവരെ കണ്ടെത്തി തക്കശിക്ഷ നല്‍കണം. എന്നാലേ ഇന്‍സ്റ്റിറ്റിയൂടിന്റെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടു പോകൂ എന്ന് അടൂര്‍ ചൂണ്ടിക്കാട്ടി.
Keywords: Cleaning workers of KR Narayanan Film Institute against Adoor Gopalakrishnan, Kottayam, News, Director, Resignation, Trending, Controversy, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.