Clean chit | ലഹരിക്കടത്ത് കേസില്‍ സിപിഎം നേതാവ് ശാനവാസിന് പൊലീസിന്റെ ക്ലീന്‍ചിറ്റ്; ലഹരി വസ്തുക്കള്‍ കടത്തിയ വാഹനം വാടകക്കെടുത്ത ജയനും കേസില്‍ പ്രതിയല്ല
Jan 29, 2023, 12:08 IST
തിരുവനന്തപുരം: (www.kvartha.com) ലഹരിക്കടത്ത് കേസില്‍ സിപിഎം നേതാവ് ശാനവാസിന് പൊലീസിന്റെ ക്ലീന്‍ചിറ്റ്. ലഹരി ഇടപാടില്‍ ശാനവാസിന് ബന്ധമുണ്ടെന്നതിന് തെളിവില്ലെന്ന് പൊലീസ് അറിയിച്ചു. ലഹരി വസ്തുക്കള്‍ കടത്തിയ വാഹനം വാടകക്കെടുത്ത ജയനും കേസില്‍ പ്രതിയല്ല. സ്പെഷ്യല്‍ ബ്രാഞ്ചാണ് ഇതുസംബന്ധിച്ച റിപോര്‍ട് കോടതിയില്‍ സമര്‍പ്പിച്ചത്.
എന്നാല്‍ ഇടുക്കി സ്വദേശിയായ പുത്തന്‍ പുരയ്ക്കല്‍ ജയന് എന്നയാള്‍ക്ക് താന്‍ വാഹനം വാടകയ്ക്ക് നല്‍കിയതാണെന്നും ലഹരി കടത്തില്‍ തനിക്ക് പങ്കില്ലെന്നുമായിരുന്നു ശാനവാസ് നല്കിയ വിശദീകരണം. ലഹരി വസ്തുക്കള്‍ കടത്തിയ കേസിലെ പ്രതികളില്‍ രണ്ട് പേര് സിപിഎം പ്രാദേശിക നേതാക്കളായതും പാര്‍ടിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇതുസംബന്ധിച്ച് പാര്‍ടിയുടെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. അടുത്തയാഴ്ചയോടെ പാര്‍ടി കമീഷന് ലഹരിക്കടത്തില്‍ റിപോര്‍ട് സമര്‍പ്പിക്കുമെന്നാണ് സൂചന.
ഏതായാലും പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയതോടെ ശാനവാസിന് ആശ്വസിക്കാം.
Keywords: Clean chit to CPM leader A Shanawas in drug trafficking case, Thiruvananthapuram, News, Police, Report, Drugs, CPM, Politics, Kerala.
ജനുവരി രണ്ടാം വാരമാണ് സിപിഎം കൗണ്‍സിലറുടെ വാഹനത്തില്‍ ഒന്നരക്കോടി രൂപയുടെ ലഹരിവസ്തുക്കള്‍ കടത്തിയത്. കരുനാഗപ്പള്ളിയില്‍ വച്ചാണ് രണ്ട് ലോറികളിലായി കടത്തിയ ഒരു കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കള്‍ പൊലീസ് പിടികൂടുന്നത്. പൊലീസ് നടത്തിയ പരിശോധനയില്‍ ഒരു വാഹനത്തിന്റെ ഉടമ സിപിഎം ആലപ്പുഴ നോര്‍ത് ഏരിയാ സെന്റര്‍ അംഗവും നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമറ്റി ചെയര്‍മാനുമായ എ ശാനവാസാണെന്ന് കണ്ടെത്തിയിരുന്നു.
എന്നാല്‍ ഇടുക്കി സ്വദേശിയായ പുത്തന്‍ പുരയ്ക്കല്‍ ജയന് എന്നയാള്‍ക്ക് താന്‍ വാഹനം വാടകയ്ക്ക് നല്‍കിയതാണെന്നും ലഹരി കടത്തില്‍ തനിക്ക് പങ്കില്ലെന്നുമായിരുന്നു ശാനവാസ് നല്കിയ വിശദീകരണം. ലഹരി വസ്തുക്കള്‍ കടത്തിയ കേസിലെ പ്രതികളില്‍ രണ്ട് പേര് സിപിഎം പ്രാദേശിക നേതാക്കളായതും പാര്‍ടിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇതുസംബന്ധിച്ച് പാര്‍ടിയുടെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. അടുത്തയാഴ്ചയോടെ പാര്‍ടി കമീഷന് ലഹരിക്കടത്തില്‍ റിപോര്‍ട് സമര്‍പ്പിക്കുമെന്നാണ് സൂചന.
ഏതായാലും പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയതോടെ ശാനവാസിന് ആശ്വസിക്കാം.
Keywords: Clean chit to CPM leader A Shanawas in drug trafficking case, Thiruvananthapuram, News, Police, Report, Drugs, CPM, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.