Controversy | ചിന്ത ജെറോമിന്റെ പി എച് ഡി വിവാദം: കേരള സര്‍വകലാശാല വൈസ് ചാന്‍സലറോട് റിപോര്‍ട് തേടി ഗവര്‍ണര്‍
Jan 31, 2023, 19:48 IST
തിരുവനന്തപുരം: (www.kvartha.com) യുവജന കമിഷന് അധ്യക്ഷ ചിന്ത ജെറോമിന്റെ പി എച് ഡി സംബന്ധിച്ച വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേരള സര്‍വകലാശാല വൈസ് ചാന്‍സലറോട് റിപോര്‍ട് തേടി. ചിന്ത ജെറോം പി എച് ഡി ബിരുദം നേടുന്നതിനു സമര്‍പ്പിച്ച പ്രബന്ധം വിദഗ്ധ സമിതിയെ നിയോഗിച്ച് പുനഃപരിശോധിക്കണമെന്നും ഗുരുതര വീഴ്ച വരുത്തിയ ചിന്തയുടെ ഗൈഡ് മുന്‍ പിവിസി പിപി അജയകുമാറിന്റെ ഗൈഡ് ഷിപ് സസ്പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാംപെയ്ന് കമിറ്റിയാണ് ഗവര്‍ണര്‍ക്കു നിവേദനം നല്‍കിയത്.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാപനത്തിന്റെ ഗുണനിലവാരം കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനാണ്. അതിനാല്‍, ക്രമക്കേടുകള്‍ക്കു വിസി ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ ഉത്തരവാദികളാണെന്നും ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ ക്രമക്കേടുകള്‍ തടയുന്നതിനു നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ചിന്ത ജെറോമിന്റെ പി എച് ഡി തിസീസിലെ തെറ്റ് സംബന്ധിച്ച പ്രശ്നം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്തുവന്നിരുന്നു. ഇതുസംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ രാഷ്ട്രീയമായല്ല, നടപടിക്രമങ്ങള്‍ അനുസരിച്ച് പ്രതികരിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയക്കാരല്ല വിഷയത്തില്‍ പ്രതികരിക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. കേരള ആരോഗ്യ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഗവര്‍ണര്‍ തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Keywords: Chintha Jerome PHD controversy: Governor seeks report from Kerala university VC, Thiruvananthapuram, News, Politics, Controversy, Governor, Report, Kerala.
ചിന്ത ജെറോമിന്റെ പ്രബന്ധം മറ്റു പ്രസിദ്ധീകരണങ്ങളില്‍ നിന്നും പകര്ത്തിയിട്ടുള്ളതാണെന്നതിനു വ്യക്തമായ തെളിവുകള്‍ പുറത്തു വന്നിട്ടുണ്ടെന്നും ആശയങ്ങളും രചനയും മറ്റു പ്രസിദ്ധീകരണങ്ങളില്‍ നിന്നു പകര്‍ത്തിയത് കണ്ടെത്താന്‍ ശ്രമിക്കാത്തത് ഗൈഡിന്റെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ചയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാപനത്തിന്റെ ഗുണനിലവാരം കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനാണ്. അതിനാല്‍, ക്രമക്കേടുകള്‍ക്കു വിസി ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ ഉത്തരവാദികളാണെന്നും ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ ക്രമക്കേടുകള്‍ തടയുന്നതിനു നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ചിന്ത ജെറോമിന്റെ പി എച് ഡി തിസീസിലെ തെറ്റ് സംബന്ധിച്ച പ്രശ്നം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്തുവന്നിരുന്നു. ഇതുസംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ രാഷ്ട്രീയമായല്ല, നടപടിക്രമങ്ങള്‍ അനുസരിച്ച് പ്രതികരിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയക്കാരല്ല വിഷയത്തില്‍ പ്രതികരിക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. കേരള ആരോഗ്യ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഗവര്‍ണര്‍ തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Keywords: Chintha Jerome PHD controversy: Governor seeks report from Kerala university VC, Thiruvananthapuram, News, Politics, Controversy, Governor, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.