Dalai Lama | ബുദ്ധമതത്തെ തകര്‍ക്കാന്‍ ചൈന സാധ്യമായതെല്ലാം ചെയ്തുവെന്ന് ദലൈലാമ

 


ഗയ: (www.kvartha.com) ബുദ്ധമതത്തെ തകര്‍ക്കാന്‍ ചൈന സാധ്യമായതെല്ലാം ചെയ്തുവെന്ന് ആത്മീയ നേതാവ് ദലൈലാമ. ബോധഗയയിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈന ആസൂത്രിതമായി ബുദ്ധമതത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ബുദ്ധനിലുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാര്‍ചില്‍, പത്മസംഭവ പ്രതിമ ചൈനീസ് സര്‍കാര്‍ തകര്‍ത്തതിനെ പരാമര്‍ശിച്ചായിരുന്നു ദലൈലാമയുടെ അഭിപ്രായ പ്രകടനം.

Dalai Lama | ബുദ്ധമതത്തെ തകര്‍ക്കാന്‍ ചൈന സാധ്യമായതെല്ലാം ചെയ്തുവെന്ന് ദലൈലാമ

ബുദ്ധമതത്തെ തകര്‍ക്കാന്‍ ചൈന സാധ്യമായതെല്ലാം ചെയ്തുവെങ്കിലും ബുദ്ധമതം അതിന്റെ സ്ഥാനത്ത് തന്നെ ഇന്നും നില്‍ക്കുന്നു. ചൈനയിലും ബുദ്ധമതത്തില്‍ വിശ്വസിക്കുന്ന ധാരാളം ആളുകള്‍ ഉണ്ട്. ആരെയെങ്കിലും ദ്രോഹിക്കുന്നത് ആരുടെയും മതത്തെ അപകടത്തിലാക്കില്ല. ഇന്നും ചൈനയിലെ ബുദ്ധമത അനുയായികള്‍ ബുദ്ധനു മുന്നില്‍ പ്രാര്‍ഥിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡില്‍ നിന്നും ആണവായുധങ്ങളില്‍ നിന്നും ലോകത്തെ മോചിപ്പിക്കുന്നതിനായി ദലൈലാമ കാലചക്ര ഗ്രൗന്‍ഡില്‍ പ്രാര്‍ഥന നടത്തി. ഗെലുക് ടിബറ്റന്‍ ബുദ്ധമത പാരമ്പര്യത്തില്‍ അര്‍പ്പിക്കുന്ന പ്രാര്‍ഥനയിലും അദ്ദേഹം പങ്കെടുക്കും. പരിപാടിയില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം രൂപയും ബിഹാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയും ദലൈലാമ സംഭാവന ചെയ്തു.

ദലൈ ലാമയുടെ ബോധഗയയിലെ സന്ദര്‍ശന സ്ഥലത്തുനിന്ന് കഴിഞ്ഞ ദിവസം ചൈനീസ് ചാരവനിതയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദലൈ ലാമയെ നിരീക്ഷിക്കുന്ന ജോലിയാണ് സോങ് സിയാലന്‍ എന്ന വനിത ചെയ്തുവന്നതെന്ന് ബിഹാര്‍ പൊലീസ് പറഞ്ഞു. ഈ പശ്ചാത്തലത്തിലായിരുന്നു ദലൈ ലാമയുടെ പരാമര്‍ശം.

Keywords: China tried to destroy Buddhism but: Dalai Lama's strong remarks on Beijing, Bihar, News, Dalai Lama, Religion, Criticism, Compensation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia