Follow KVARTHA on Google news Follow Us!
ad

Football | ചെറുപുഴ സെന്റ് ജോസഫ് എച് എസ് എസ് സ്‌കൂള്‍ ടീം, എഫ് സി ഗോവയുമായി മത്സരിക്കുന്നു

Kannur,News,Football,Football Player,Sports,Winner,Press meet,Kerala,
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ കേന്ദ്രമായി കേരളത്തിലും, കര്‍ണാടകത്തിലുമായി നിരവധി പരിശീലന കേന്ദ്രങ്ങളുള്ള ഫസ്റ്റ്ടച് ഫുട്‌ബോള്‍ സ്‌കൂള്‍ ഇന്‍ഡ്യയിലെ പ്രമുഖ ഐ എസ് എല്‍ ടീമായ എഫ് സി ഗോവയുമായി ഏറ്റുമുട്ടുന്നു. ഇരുടീമുകളിലെയും 14 വയസ്സിന് താഴെയുള്ള ടീമുകളാണ് ഗോവയിലെ മപുസയില്‍ വെച്ച് ഏറ്റുമുട്ടുന്നത്.

ഫസ്റ്റ് ടച് ഫുട്‌ബോള്‍ സ്‌കൂളിനുവേണ്ടി സെന്റ് ജോസഫ് എച് എസ് എസ് സ്‌കൂള്‍, ചെറുപുഴയിലെ കുട്ടികളാണ് ഇത്തവണ ഗോവയിലെ മത്സരത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്നും ആദ്യമായാണ് ഒരു ഫുട്‌ബോള്‍ അകാഡമി ഐഎസ്എല്‍ ടീമായ എഫ്‌സി ഗോവയുമായി ഏറ്റുമുട്ടുന്നത്. ഇന്‍ഡ്യയിലെ നിരവധി ക്ലബുകളിലേക്ക് മികച്ച കളിക്കാരെ സംഭാവന ചെയ്തുകൊണ്ടിരിക്കുന്ന അകാഡമിയാണ് ഫസ്റ്റ് ടച് ഫുട്‌ബോള്‍ സ്‌കൂള്‍.

Cherupuzha St Joseph's HSS School Team competes against FC Goa, Kannur, News, Football, Football Player, Sports, Winner, Press meet, Kerala

ഇന്‍ഡ്യയിലെ മികച്ച ക്ലബുകളില്‍ ഗോള്‍മുഖം കാത്ത പി സിയാസാണ് അകാഡമിയിലെ മുഖ്യപരിശീലകന്‍. ഓള്‍ ഇന്‍ഡ്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അംഗീകൃത ലൈസന്‍സുളള എ കെ രൂപക് ആണ് സഹപരിശീലകന്‍. താഴെചൊവ്വ എച് കെ സ്‌പോര്‍ട്‌സ് സെന്ററിലെ ഷായാണ് കണ്ണൂര്‍ അകാഡമിയുടെ മാനേജര്‍. വാര്‍ത്താ സമ്മേളനത്തില്‍ പി സിയാസ്, എ കെ രൂപക് എന്നിവര്‍ പങ്കെടുത്തു.

Keywords: Cherupuzha St Joseph's HSS School Team competes against FC Goa, Kannur, News, Football, Football Player, Sports, Winner, Press meet, Kerala.

Post a Comment