ജമ്മു കശ്മീരിലെ മറ്റു സ്ഥലങ്ങളിലുള്ള എട്ട് കംപനി സൈനികര്‍ ഉടന്‍ ഇവിടെ എത്തും. 10 കംപനിയെ ഡെല്‍ഹിയില്‍നിന്ന് അയയ്ക്കും. ജമ്മു മേഖലയില്‍ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപോര്‍ടുണ്ടായതിനെത്തുടര്‍ന്നാണു കൂടുതല്‍ സൈനികരെ വിന്യസിക്കുന്നത്.
ഞായറാഴ്ച വൈകിട്ടും തിങ്കളാഴ്ച രാവിലെയുമായി രജൗറിയിലെ ദാഗ്രി ഗ്രാമത്തിലുണ്ടായ ആക്രമണങ്ങളില്‍ രണ്ട് കുട്ടികളുള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ പല സ്ഥലത്തും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തു. രണ്ട് ആക്രമണങ്ങളിലുമായി 12 പേര്‍ക്കാണ് പരുക്കേറ്റത്.
ഞായറാഴ്ച വൈകിട്ട് അടുത്തടുത്തുള്ള വീടുകളിലേക്കു ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് ഭീകരര്‍ ചേര്‍ന്നു നടത്തിയ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയുണ്ടായ സ്‌ഫോടനത്തിലാണു രണ്ട് പേര്‍ കൊല്ലപ്പെട്ടത്. രണ്ടാഴ്ച മുന്‍പ് സൈനിക ക്യാംപിനു സമീപത്തുണ്ടായ ആക്രമണത്തിലും രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.
സൈന്യവും സിആര്‍പിഎഫും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ രണ്ടു ഭീകരരെ പിടികൂടി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും കുടുംബത്തിലെ ഒരാള്‍ക്കു സര്‍കാര്‍ ജോലിയും ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രഖ്യാപിച്ചു. എന്‍ഐഎയും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Keywords: Centre To Deploy 1800 Paramilitary Soldiers To Jammu After Terror Attacks, New Delhi, News, Terror Attack, Soldiers, Jammu, Kashmir, National.