കുമളി: (www.kvartha.com) തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ ആറുകിലോ കഞ്ചാവുമായി മൂന്നു സ്‌ത്രീകളടക്കം ഏഴുപേരെ പൊലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശികളായ ശബരിമണി (25), അരുണ്‍ പാണ്ടി (26), രജിത (26), മുരുഗേശ്വരി (47), രജ്‌ജിത് കുമാര്‍ (24), പ്രഭു (38), ശിവരഞ്‌ജിനി (27) എന്നിവരാണ് അറസ്‌റ്റിലായത്.
'കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ബൈകും 26,000 രൂപയും പിടിച്ചെടുത്തു. പ്രഭു ആന്ധ്രാപ്രദേശില്‍ നിന്ന് കഞ്ചാവ് വാങ്ങി ഗൂഡല്ലൂരില്‍ എത്തിച്ച് വില്‍പന നടത്തിവരികയായിരുന്നു. ഇന്‍സ്‌പെക്‌ടര്‍ പിച്ചൈപാണ്ഡ്യന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഗൂഡല്ലൂര്‍ വടക്കേറോഡില്‍ പൊലീസ് പട്രോളിങ് നടത്തുകയായിരുന്നു. തുടര്‍ന്ന് ഈ പ്രദേശത്ത് ബൈകുമായി നിന്ന രണ്ടു യുവാക്കളെയും ഇവരുടെ ബൈകും പൊലീസ് പരിശോധിച്ചു.
ബൈകില്‍നിന്ന് രണ്ടുകിലോ കഞ്ചാവ് കണ്ടെത്തി. ശബരിമണി, അരുണ്‍പാണ്ടി എന്നിവര്‍ കൂടല്ലൂരില്‍ രജിതയെന്ന സ്‌ത്രീയില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നു ചോദ്യംചെയ്യലില്‍ വ്യക്തമായി.
രജിതയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് നാലുകിലോ കഞ്ചാവുകൂടി കണ്ടെത്തിയത്. ഈ വീട്ടില്‍നിന്ന് ഇടപാടുകാരായ അഞ്ചുപേരും പിടിയിലായി', പൊലീസ് പറഞ്ഞു. കേരളത്തില്‍നിന്ന് പോയി ഈ വീട്ടില്‍നിന്ന് കഞ്ചാവ് വാങ്ങി വരുമ്പോൾ മുന്‍പ് കുമളി ചെക്പോസ്‌റ്റില്‍ പലരും പിടിയിലായിട്ടുണ്ട്.
Keywords: News,National,Arrested,Tamilnadu,Drugs,Seized,Accused,Local-News, Cannabis seized; 7 people including 3 women arrested