എന്‍എഫ്എല്‍ ടീമായ ബഫലോ ബില്‍സിന്റെ കളിക്കാരനായ ഡാമ സിന്‍സിനാറ്റി ബംഗാള്‍സിനെതിരെ കളിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പാദത്തില്‍ പന്ത് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹതാരം ടി ഹിഗ്ഗിന്‍സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ച് കൊണ്ട് നെഞ്ചില്‍ ശക്തമായി ഇടിച്ചതാണ് അപകടത്തിന് വഴിവെച്ചത്. സഹതാരം എടുത്തുയര്‍ത്തിയെങ്കിലും പെട്ടെന്ന് ബോധരഹിതമായി വീഴുകയായിരുന്നു.
video of the Damar Hamlin hit pic.twitter.com/6jqqM5zZxo
— Seymour Waters (@___w_a_t_e_r___) January 3, 2023
ഡാമര്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘം ഉടന്‍ മൈതാനത്തേക്ക് കുതിച്ചു. നില അതീവഗുരുതരമാണെന്നാണ് ഡോക്ടര്‍ പറയുന്നത്. മൈതാനത്ത് ഹൃദയാഘാതം സംഭവിച്ചതായാണ് വിവരം. സംഭവത്തെ തുടര്‍ന്ന് മത്സരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
Keywords: Latest-News, World, Top-Headlines, Sports, Accident, Football, Video, Viral, Social-Media, America, Washington, Buffalo Bills' Damar Hamlin in critical condition during game.
< !- START disable copy paste -->