Follow KVARTHA on Google news Follow Us!
ad

Bizarre | വരണമാല്യവുമായി മണ്ഡപത്തില്‍ നില്‍ക്കുന്നതിനിടയില്‍ വരനോട് രഹസ്യം പറച്ചില്‍; പിന്നാലെ മുഹൂര്‍ത്തത്തിന് അവസാന നിമിഷങ്ങള്‍ ശേഷിക്കേ വധു വിവാഹത്തില്‍ നിന്ന് പിന്മാറി; സംഭവം ഇങ്ങനെ

Bride changes mind last minute of marriage and next day marries another guy#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


പറവൂര്‍: (www.kvartha.com) മുഹൂര്‍ത്തത്തിന് അവസാന നിമിഷങ്ങള്‍ ശേഷിക്കേ വധു വിവാഹത്തില്‍ നിന്ന് പിന്മാറി. വ്യാഴാഴ്ച പറവൂര്‍ പറയകാട് ഗുരുതിപ്പാടം ഭഗവതി ക്ഷേത്രത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.  വരണമാല്യവുമായി നില്‍ക്കുന്നതിനിടയില്‍ വരനോട് രഹസ്യമായി മറ്റൊരാളുമായി പ്രണയത്തിലാണെന്ന് വ്യക്തമാക്കി ആയിരുന്നു യുവതിയുടെ പിന്മാറ്റം.

ഇരുവിഭാഗത്തില്‍ നിന്നുമുള്ള ബന്ധുക്കളുടെ മുന്നില്‍ വച്ചായിരുന്നു വധുവിന്റെ അപ്രതീക്ഷിത നടപടി. ആദ്യം പെണ്ണുകാണാനെത്തിയ യുവാവുമായി ഉണ്ടായിരുന്ന സൗഹൃദം പ്രണയമായത് യുവതി വീട്ടുകാരെ അറിയിച്ചിരുന്നുവെങ്കിലും വീട്ടുകാര്‍ ബന്ധത്തിന് എതിരെ നിന്നതോടെയാണ് മറ്റൊരാളുമായി കതിര്‍ മണ്ഡപം വരെയുള്ള നാടകത്തിന് യുവതി തയ്യാറായതെന്ന് ബന്ധുക്കള്‍ പറയുന്നു. 

വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി തൃശ്ശൂര്‍ അന്നമനട സ്വദേശിയായ യുവാവുമായി വടക്കേക്കര പരുവത്തുരുത്ത് സ്വദേശിനിയുടെ വിവാഹമാണ് വ്യാഴാഴ്ച നടക്കേണ്ടിയിരുന്നത്. വധു തന്നെ വിവരം പറഞ്ഞതോടെ വീട്ടുകാരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് വധു മണ്ഡപത്തിലെത്തിയതെന്ന് ബോധ്യമായ വരന്‍ താലി ചാര്‍ത്തുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നു. 

News,Kerala,State,Idukki,Marriage,wedding,Temple,Religion,Police,Love, Bride changes mind last minute of marriage and  next day marries another guy


വിവാഹം തടസപ്പെട്ടതോടെ  ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കമായി. ഒടുവില്‍ പൊലീസ് എത്തിയാണ് സംഭവം രമ്യതയിലാക്കിയത്. വരന്റെ കുടുംബത്തിനുണ്ടായ ചെലവ് വധുവിന്റെ കുടുംബം നല്‍കാനും ധാരണയായി. പിറ്റേന്ന് വെള്ളിയാഴ്ച പൊതുപ്രവര്‍ത്തകര്‍ യുവതിയുടെ വിവാഹം യുവതിയുമായി ഇഷ്ടത്തിലായ യുവാവുമായി നടത്തി നല്‍കി. 

Keywords: News,Kerala,State,Idukki,Marriage,wedding,Temple,Religion,Police,Love, Bride changes mind last minute of marriage and  next day marries another guy

Post a Comment