വാഷിംഗ്ടൺ: (www.kvartha.com) യുഎസ് വിമാന നിർമാതാക്കളായ ബോയിംഗ് ഉൽപാദനം വർധിപ്പിച്ചതായും കോവിഡിൽ നിന്ന് കരകയറുന്നതിനാൽ 2023 ൽ 10,000 ജീവനക്കാരെ നിയമിക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, വിർജീനിയ ആസ്ഥാനമായുള്ള കമ്പനി 2022-ൽ മൊത്തത്തിലുള്ള ജീവനക്കാരുടെ എണ്ണം 15,60,00 ആയി ഉയർത്തിയിരുന്നു.
അതേസമയം ചില മേഖലകളിൽ നിയമനം കുറയ്ക്കുമെന്നും കമ്പനി വ്യക്തമാക്കി. 2023-ൽ എത്ര തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്നതിനെക്കുറിച്ച് പ്രതികരിക്കാൻ കമ്പനി വിസമ്മതിച്ചു. വിമാനങ്ങളുടെ വർധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് ബോയിങ്ങിന്റെ ബിസിനസ് യൂണിറ്റുകളിലും എൻജിനീയറിങ്, നിർമാണ മേഖലകളിലുമാണ് പുതിയ നിയമനങ്ങൾ ഉണ്ടാവുക.
737 മാക്സിന്റെ വിതരണം 2022-ലെ 374 വിമാനങ്ങളിൽ നിന്ന് ഈ വർഷം 400-നും 450-നും ഇടയിലായി വർധിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു. കൂടാതെ 787-ന്റെ വിതരണം 70-നും 80-നും ഇടയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം 13,000 ജീവനക്കാരെ നിയമിക്കുമെന്ന് നേരത്തെ, യൂറോപ്യൻ എതിരാളിയായ എയർബസും (AIR.PA) അറിയിച്ചിരുന്നു.
Keywords: News,World,international,Washington,Flight,Labours,Job,Top-Headlines,Business,Latest-News, Boeing to hire 10,000 workers in 2023 as it ramps up production