Injured | വടക്കാഞ്ചേരിയില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു

 


തൃശൂര്‍: (www.kvartha.com) വടക്കാഞ്ചേരിയില്‍ വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വടക്കാഞ്ചേരിക്കടുത്ത് കുണ്ടന്നൂരിലാണ് സ്‌ഫോടനം നടന്നത്. വന്‍ ശബ്ദത്തിലായിരുന്നു സ്‌ഫോടനം നടന്നതെന്ന് സമീപവാസികള്‍ പറയുന്നു.

ചേലക്കര സ്വദേശി മണിക്കാണ് പരുക്കേറ്റത്. സ്‌ഫോടന സമയത്ത് ഇയാള്‍ മാത്രമായിരുന്നു വെടിക്കെട്ടുപുരയില്‍ ഉണ്ടായിരുന്നത്. മറ്റുള്ള ജോലിക്കാര്‍ പുറത്തായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കിലോമീറ്ററുകള്‍ അകലേക്ക് സ്‌ഫോടനത്തിന്റെ പ്രകമ്പനമെത്തി. ഓട്ടുപാറ അത്താണി മേഖലയിലും കുലുക്കം റിപോര്‍ട് ചെയ്തു.

Injured | വടക്കാഞ്ചേരിയില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു

ഓട്ടുപാറയില്‍ വ്യാപാര സ്ഥാപനങ്ങളുടെ വാതിലുകള്‍ ശക്തമായ സമ്മര്‍ദത്തില്‍ അടഞ്ഞു. സെകന്‍ഡുകള്‍ നീണ്ടുനിന്ന കുലുക്കമാണ് അനുഭവപ്പെട്ടത്. അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി.

Keywords: Blast at firecrackers in Vadakancherry; One person seriously injured, Thrissur, News, Blast, Injured, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia