Bharat Jodo Yatra | മതിയായ സുരക്ഷ ഉറപ്പാക്കുന്നില്ല: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താല്‍കാലികമായി നിര്‍ത്തിവെച്ചു

 


ന്യൂഡെല്‍ഹി: (www.kvartha.com) രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താല്‍കാലികമായി നിര്‍ത്തിവെച്ചു. മതിയായ സുരക്ഷ ഉറപ്പാക്കാത്തതിനാലാണ് നിര്‍ത്തിവെക്കാനുള്ള തീരുമാനം. ജമ്മുവിലെ പര്യടനത്തിനിടെ ബനിഹാലില്‍ വെച്ച് കഴിഞ്ഞദിവസം ജനക്കൂട്ടം യാത്രയില്‍ ഇരച്ചുകയറിയിരുന്നു.

ഇത് വലിയ സുരക്ഷാപാളിച്ചയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. പൊലീസ് നിഷ്‌ക്രിയമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. സുരക്ഷ ഉറപ്പാക്കിയ ശേഷം യാത്ര പുനരാരംഭിക്കും. ജനുവരി 30 ന് ആണ് യാത്ര അവസാനിക്കുന്നത്.

Bharat Jodo Yatra | മതിയായ സുരക്ഷ ഉറപ്പാക്കുന്നില്ല: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താല്‍കാലികമായി നിര്‍ത്തിവെച്ചു

സമാപന സമ്മേളനത്തില്‍ നിരവധി പ്രതിപക്ഷ പാര്‍ടികളെയും കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്.

Keywords: Bharat Jodo Yatra temporarily suspended, New Delhi, News, Politics, Congress, Protection, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia