Follow KVARTHA on Google news Follow Us!
ad

Bharat Jodo | സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നിര്‍ത്തിവച്ച ഭാരത് ജോഡോ യാത്ര പുനഃരാരംഭിക്കുന്നു

Bharat Jodo Yatra resumes from J&K's Awantipora#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ശ്രീനഗര്‍: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അവന്തിപ്പുരയില്‍ നിന്ന് പുനഃരാരംഭിക്കുന്നു. പാംപോറിലേക്ക് 20 കിലോമീറ്റര്‍ യാത്ര നടത്തും. പിഡിപി നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും യാത്രയുടെ ഭാഗമാകും. 

സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചത്. വെള്ളിയാഴ്ച രാവിലെ ജമ്മു കശ്മീരിലെ ബനിഹാലില്‍ നിന്നാരംഭിച്ച യാത്ര നാല് കിലോമീറ്റര്‍ പിന്നിട്ട് ജവാഹര്‍ തുരങ്കം കടന്നപ്പോഴാണ് സുരക്ഷാവലയം ഭേദിച്ച് ജനക്കൂട്ടം രാഹുല്‍ ഗാന്ധിയുടെ അടുത്തേക്ക് ഇരച്ചെത്തിയത്. രാഹുലിന് ചുറ്റും വടംകെട്ടി സുരക്ഷയൊരുക്കേണ്ട ജമ്മു കശ്മീര്‍ പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

വെള്ളിയാഴ്ചത്തെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ചത്തെ യാത്രയ്ക്ക് വലിയ തോതിലുള്ള സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. യാത്ര കടന്നുപോകുന്ന റോഡിന് ഇരുവശത്തും ജമ്മു കശ്മീര്‍ പൊലീസിന്റെ വിന്യാസം ഉണ്ടാകും. 

News,National,India,Rahul Gandhi,Congress,Travel,Top-Headlines,Trending,Latest-News,Srinagar,Jammu,Kashmir, Bharat Jodo Yatra resumes from J&K's Awantipora


രാഹുല്‍ ഗാന്ധിക്കു ചുറ്റും 'ഡി' ആകൃതിയില്‍ വടംകൊണ്ട് വലയം സൃഷ്ടിക്കും. ജമ്മു കശ്മീര്‍ പൊലീസാകും വടം നിയന്ത്രിക്കുക. ഇതിനായി കൂടുതല്‍ പൊലീസിനെ നിയോഗിച്ചു. വടത്തിനുള്ളിലാകും സിആര്‍പിഎഫിന്റെ സുരക്ഷയുണ്ടാകുക. കൂടുതല്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

അതേസമയം, ഭാരത് ജോഡോ യാത്രയ്ക്കും സമാപന സമ്മേളനത്തിനും മതിയായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. 

Keywords: News,National,India,Rahul Gandhi,Congress,Travel,Top-Headlines,Trending,Latest-News,Srinagar,Jammu,Kashmir, Bharat Jodo Yatra resumes from J&K's Awantipora

Post a Comment