Follow KVARTHA on Google news Follow Us!
ad

Crime | രാത്രിയാത്രക്കാര്‍ ശ്രദ്ധിക്കുക: 'ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ ബൈക്ക് യാത്രികര്‍ മനപൂര്‍വം ഇടിച്ചു'; പിന്നീട് സംഭവിച്ചത്! ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ

Bengaluru crime: Biker crashes head-on into car driven by couple at 3 AM, video surfaces, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്‌ളുറു: (www.kvartha.com) ബൈക്കിലെത്തിയ രണ്ടുപേര്‍ കാറില്‍ ഇടിക്കുകയും ഡ്രൈവര്‍ ഇറങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാറിനെ പിന്തുടരുകയും ചെയ്യുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലായി. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. 'ഈസ്റ്റ് ബെംഗ്‌ളുറു സിറ്റിസണ്‍സ് മൂവ്മെന്റ്' ആണ് ട്വിറ്ററില്‍ കാറിന്റെ ഡാഷ് ക്യാമില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്.
                        
Latest-News, National, Top-Headlines, Karnataka, Bangalore, Video, Viral, Crime, Assault, Bengaluru crime: Biker crashes head-on into car driven by couple at 3 AM, video surfaces.

കാര്‍ ഒരു റോഡിലൂടെ പോകുന്നതും ഒരു വളവില്‍ ബൈക്കില്‍ രണ്ട് പേര്‍ കാറിന് നേരെ വരുന്നതും കാണാം. തുടര്‍ന്ന് ഇവര്‍ കാറിന്റെ മുന്‍വശത്ത് ബോധപൂര്‍വം കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ആരോപണം.
ഇരുവരും ബൈക്കില്‍ നിന്നിറങ്ങി കാറിലുണ്ടായിരുന്ന ദമ്പതികളോട് ഇറങ്ങാന്‍ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് ദമ്പതികള്‍ ഇറങ്ങാന്‍ വിസമ്മതിക്കുകയും കാര്‍ പിന്നോട്ടെടുക്കുകയും ചെയ്തു. ഡ്രൈവര്‍ കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ ബൈക്ക് യാത്രികര്‍ കാറിനെ പിന്തുടരുന്നതും കാണാം..

'പുലര്‍ച്ചെ മൂന്ന് മണിയോടെ സര്‍ജാപൂര്‍ റോഡില്‍ സോഫാസിന് സമീപം ഭയാനകമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. കാറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ ബോധപൂര്‍വം ബൈക്ക് യാത്രികര്‍ കൂട്ടിയിടിക്കുകയായിരുന്നു. ദമ്പതികള്‍ ചിക്കനായകനഹള്ളിയിലെ തങ്ങളുടെ സൊസൈറ്റിയിലെത്തുന്നതുവരെ അഞ്ച് കിലോമീറ്റര്‍ കാറിനെ പിന്തുടര്‍ന്നു. രാത്രിയില്‍ കാര്‍ ഡോര്‍ തുറക്കരുത്. ഡാഷ് ക്യാം ഉപയോഗിക്കുക', വീഡിയോ പോസ്റ്റ് ചെയ്ത് ഈസ്റ്റ് ബെംഗ്‌ളുറു സിറ്റിസണ്‍സ് മൂവ്മെന്റ് കുറിച്ചു. ബെംഗ്‌ളുറു സിറ്റി പൊലീസിനെയും പോസ്റ്റില്‍ ടാഗ് ചെയ്തു.

ഉടന്‍ തന്നെ ബെംഗ്‌ളുറു സിറ്റി പൊലീസ് ട്വീറ്റിനോട് പ്രതികരിക്കുകയും വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് വിഷയം ബെല്ലന്ദുരു പൊലീസിന് കൈമാറിയതായി ബെംഗ്‌ളുറു സിറ്റി പൊലീസ് അറിയിച്ചു.
 
Keywords: Latest-News, National, Top-Headlines, Karnataka, Bangalore, Video, Viral, Crime, Assault, Bengaluru crime: Biker crashes head-on into car driven by couple at 3 AM, video surfaces.
< !- START disable copy paste -->

Post a Comment