ന്യൂയോര്‍ക്: (www.kvartha.com) കൗതുകമുണര്‍ത്തുന്ന ഒരു ചിത്രം പങ്കിട്ടിരിക്കുകയാണ് നാസ. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് പകര്‍ത്തിയിരിക്കുന്ന ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ചര്‍ചയായിരിക്കുകയാണ്. ചൊവ്വയുടെ നിരീക്ഷണ ഓര്‍ബിറ്ററിലെ ഹൈ റെസല്യൂഷന്‍ ഇമേജിംഗ് സയന്‍സ് എക്സ്പെരിമെന്റ് കാമറയിലാണ് ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും കൗതുകമുണര്‍ത്തുന്ന ആ ചിത്രം പതിഞ്ഞത്.
ഉപരിതലത്തില്‍ കണ്ട ചില ഭാഗങ്ങളെ സൂം ചെയ്ത് നോക്കുമ്പോള്‍ കരടിയുടെ മുഖച്ഛായ തെളിഞ്ഞുവരുന്നതായി തോന്നുന്നുവെന്ന് HiRISe ബ്യൂടിഫുള്‍ മാര്‍സ് (നാസ) ട്വിറ്റര്‍ ഹാന്‍ഡിലാണ് ഒരു ട്വീറ്റിലൂടെ പറഞ്ഞത്.
കരടിയുടെ മൂക്കായി നാം കാണുന്ന പ്രദേശം ഒരു അഗ്‌നിപര്‍വതം ആകാനുള്ള സാധ്യത അരിസോണ സര്‍വകലാശാല നടത്തിയ ഗവേഷണം മുന്നോട്ടുവയ്ക്കുന്നുണ്ട്. കരടിയിലെ കണ്ണുകളായി തോന്നുന്ന ഭാഗങ്ങള്‍ രണ്ട് ഗര്‍ത്തങ്ങളും ഇവയ്ക്ക് ചുറ്റും വൃത്താകൃതിയിലുള്ള ഒരു പാറ്റേണും രൂപപ്പെട്ടിരിക്കാമെന്നാണ് വിലയിരുത്തല്‍.
അന്യഗ്രഹങ്ങളില്‍ മനുഷ്യരുണ്ടാകാനുള്ള സാധ്യതയെ ചുറ്റിപ്പറ്റി ഭൂമിയിലെ മനുഷ്യരുടെ ഭാവന പലവഴികളില്‍ സഞ്ചരിച്ചിട്ടുള്ളതിനാല്‍, ഈ ചിത്രം പങ്കിട്ടതിന് പിന്നാലെ നെറ്റിസണ്‍സ് ഏറ്റെടുക്കുകയായിരുന്നു.
Keywords: News,World,international,Animals,Photo,Social-Media,New York,Technology, 'Bear Face' Spotted On Mars As NASA Observes Rock FormationHiPOD: A Bear on Mars?
— HiRISE: Beautiful Mars (NASA) (@HiRISE) January 25, 2023
This feature looks a bit like a bear’s face. What is it really?
More: https://t.co/MpLQBg38ur
NASA/JPL-Caltech/UArizona#Mars #science #NASA https://t.co/2WUNquTUZH pic.twitter.com/1k2ZnLcJ5o