Follow KVARTHA on Google news Follow Us!
ad

Migrated | ഒളിച്ചുകളിക്കിടെ കണ്ടെയ്‌നറില്‍ കയറിയിരുന്ന ബംഗ്ലാദേശ് ബാലന്‍ എത്തിപ്പെട്ടത് വീട്ടില്‍ നിന്നും 2300 മൈലുകള്‍ അകലെ മറ്റൊരു രാജ്യത്ത്; ഉറങ്ങിപ്പോയ കുട്ടി പുറത്തിറങ്ങിയത് ഒരാഴ്ചയ്ക്ക് ശേഷം! വീഡിയോ

Bangladesh boy ends up in Malaysia after playing hide-and-seek in a shipping container#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ



ക്വാലലംപൂര്‍: (www.kvartha.com) ഷിപിംഗ് കണ്ടെയ്‌നറില്‍ ഒളിച്ചുകളിച്ച ബംഗ്ലാദേശ് ബാലന്‍ എത്തിപ്പെട്ടത് മലേഷ്യയില്‍. ഒരു 15 കാരനാണ് ഒളിച്ചുകളിക്കിടെ ഒരു ഷിപിംഗ് കണ്ടെയ്‌നറില്‍ കയറി സ്വയം പൂട്ടിയത്. ഒരാഴ്ചയ്ക്ക് ശേഷം മറ്റൊരു രാജ്യത്ത് എത്തിയാണ് അവന് പുറത്തിറങ്ങാന്‍ കഴിഞ്ഞത്. ആദ്യം കരുതിയിരുന്നത് ഇതൊരു മനുഷ്യക്കടത്താണ് എന്നാണെങ്കിലും പിന്നീട് സംശയം ദുരീകരിക്കപ്പെട്ടു. 

ജനുവരി 11 -ന് ചിറ്റഗോംഗില്‍ വച്ച് കൂട്ടുകാരുടെ കൂടെ ഒളിച്ചുകളി കളിക്കുകയായിരുന്നു 15 -കാരനായ ഫാഹിം. ഒളിക്കുന്നതിന് വേണ്ടിയാണ് അവന്‍ ഒരു കണ്ടെയ്‌നറില്‍ കയറിയത്. എന്നാല്‍, ഇത്തിരി നേരം കഴിഞ്ഞപ്പോള്‍ അവന്‍ അതിനകത്ത് ഉറങ്ങിപ്പോയി. 

എന്നാല്‍ ആ കണ്ടെയ്‌നറാവട്ടെ മലേഷ്യയിലേക്കുള്ള കൊമേഷ്യല്‍ ഷിപില്‍ ആയിരുന്നു. ആറ് ദിവസം കഴിഞ്ഞ് മലേഷ്യയിലെത്തിയപ്പോള്‍ അവന്റെ വീട്ടില്‍ നിന്നും 2300 മൈലുകള്‍ അകലെയായിരുന്നു അവന്‍. 
അപ്പോഴേക്കും അതിനകത്ത് നിര്‍ജലീകരണം സംഭവിച്ച കുട്ടിയെ വിശന്ന് തളര്‍ന്ന അവസ്ഥയിലായിരുന്നു കണ്ടെത്തുന്നത്. 

അവന്റെ ആരോഗ്യം അപ്പോള്‍ വളരെ മോശം അവസ്ഥയിലായിരുന്നുവെന്നും അതുപോലെ കണ്ടെത്തുമ്പോള്‍ അവന് പനിയും ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തിന്റെ ഒരു വീഡിയോ ദൃശ്യങ്ങള്‍ റെഡിറ്റില്‍ പ്രചരിച്ചു. അതില്‍ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കാണാം.

News,World,international,Malaysia,Bangladesh,Child,hospital,Health,Health & Fitness,Minister, Bangladesh boy ends up in Malaysia after playing hide-and-seek in a shipping container


കുട്ടി സ്വയം കണ്ടെയ്‌നറിനകത്ത് കയറിയതാണെന്നും പിന്നാലെ ഉറങ്ങിപ്പോയെന്നും പിന്നീട്, അതിനകത്ത് കണ്ടെത്തുകയായിരുന്നുവെന്നും മലേഷ്യന്‍ ആഭ്യന്തര മന്ത്രി പറഞ്ഞു. 


Keywords: News,World,international,Malaysia,Bangladesh,Child,hospital,Health,Health & Fitness,Minister, Bangladesh boy ends up in Malaysia after playing hide-and-seek in a shipping container

Post a Comment