Follow KVARTHA on Google news Follow Us!
ad

Report | അഴിയൂരില്‍ ഓടോറിക്ഷയില്‍ തുപ്പിയ അഞ്ചുവയസുകാരനെ കൊണ്ട് വസ്ത്രം അഴിപ്പിച്ച് തുടപ്പിച്ചെന്ന സംഭവം; ബാലാവകാശ കമിഷന്‍ റിപോര്‍ട് തേടി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Auto Driver,Complaint,Report,Child,Social Media,Kerala,
മയ്യഴി: (www.kvartha.com) മാഹിക്കടുത്ത അഴിയൂരില്‍ ഓടോ റിക്ഷയില്‍ തുപ്പിയ അഞ്ച് വയസുകാരന്റ വസ്ത്രം അഴിച്ച് ഡ്രൈവര്‍ വാഹനം തുടപ്പിച്ചെന്ന പരാതിയില്‍ ബാലവകാശ കമീഷന്‍ ചോമ്പാല പൊലീസിനോട് റിപോര്‍ട് തേടി.

സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ബാലവകാശ കമീഷന്‍ നടപടിയെടുത്തത്. സ്‌കൂളിലേക്ക് പോകും വഴി കുട്ടി വണ്ടിയില്‍നിന്ന് പുറത്തേക്ക് തുപ്പുമ്പോള്‍ തുപ്പല്‍ ദേഹത്ത് അബദ്ധത്തില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ വണ്ടിയില്‍ നിന്ന് പിടിച്ചിറക്കി മറ്റു കുട്ടികളുടെ മുന്നില്‍ വച്ച് ഷര്‍ട്അഴിപ്പിച്ച് തുപ്പല്‍ തുടപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

In Azhiyur, five-year-old boy who spat on an auto-rickshaw stripped and wiped; Child Rights Commission seeks report, Kannur, News, Auto Driver, Complaint, Report, Child, Social Media, Kerala

കുട്ടിയുടെ മാതാവാണ് ദൃശ്യം പകര്‍ത്തിയത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്നും കുട്ടിയെ സ്‌കൂളിലേക്ക് കൊണ്ടുപോകാന്‍ വന്ന സമയത്താണ് സംഭവം. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ബാലാവകാശ കമീഷന്‍ റിപോര്‍ട് തേടിയത്.

Keywords: Azhiyur: Assault against five-year-old boy; Child Rights Commission seeks report, Kannur, News, Auto Driver, Complaint, Report, Child, Social Media, Kerala.

Post a Comment