Auto Expo | വാഹന പ്രേമികളിൽ ആവേശം പകർന്ന് ഓട്ടോ എക്‌സ്‌പോയ്ക്ക് വർണാഭവമായ തുടക്കം; സന്ദർശന സമയം, സ്ഥലം, ടിക്കറ്റ് നിരക്ക്, പാർക്കിംഗ്, എങ്ങനെ എത്തിച്ചേരാം, അറിയേണ്ടതെല്ലാം

 


ന്യൂഡെൽഹി: (www.kvartha.com) ഓട്ടോ എക്‌സ്‌പോയ്ക്ക് ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാർട്ടിൽ വർണാഭവമായ തുടക്കം. ആദ്യ ദിനത്തിൽ, മാരുതി സുസുക്കി, ഹ്യുണ്ടായ്, കിയ, എംജി, ടാറ്റ മോട്ടോഴ്‌സ്, ബിവൈഡി തുടങ്ങിയ നിരവധി വാഹന നിർമാതാക്കൾ അവരുടെ വരാനിരിക്കുന്ന വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഈ വർഷത്തെ ഓട്ടോ എക്‌സ്‌പോ ഇലക്‌ട്രിക് വാഹനങ്ങൾക്കാണ് ഊന്നൽ നൽകുന്നത്.

കഴിഞ്ഞ രണ്ട് എഡിഷനുകൾ പോലെ, ഓട്ടോ എക്‌സ്‌പോയുടെ 16-ാം പതിപ്പും രണ്ട് സ്ഥലങ്ങളിൽ നടക്കും, ന്യൂഡൽഹിയിലും ഗ്രേറ്റർ നോയിഡയിലും. ഇന്ത്യ എക്‌സ്‌പോ മാർട്ടിലെ ഓട്ടോ എക്‌സ്‌പോ ലോകമെമ്പാടുമുള്ള വാഹന പ്രേമികളെ ആവേശഭരിതരാക്കുന്ന പ്രധാന ഇവന്റാണ്.

Auto Expo | വാഹന പ്രേമികളിൽ ആവേശം പകർന്ന് ഓട്ടോ എക്‌സ്‌പോയ്ക്ക് വർണാഭവമായ തുടക്കം; സന്ദർശന സമയം, സ്ഥലം, ടിക്കറ്റ് നിരക്ക്, പാർക്കിംഗ്, എങ്ങനെ എത്തിച്ചേരാം, അറിയേണ്ടതെല്ലാം

  എങ്ങനെ എത്തിച്ചേരാം

ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാർട്ടിൽ സന്ദർശകർക്കായി ഐഇഎംഎൽ (IEML) മൂന്ന് എൻട്രി ഗേറ്റുകളും മൂന്ന് എക്സിറ്റ് ഗേറ്റുകളും ഉണ്ട്. ജെപി ഗോൾഫ് കോഴ്‌സിന് സമീപമാണ് ഇന്ത്യ എക്‌സ്‌പോ മാർട്ട് സ്ഥിതി ചെയ്യുന്നത്. ദേശീയ തലസ്ഥാനമായ ഡെൽഹിയിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാനാകും. മെട്രോ, പൊതുഗതാഗതം വഴിയും എളുപ്പത്തിൽ വരാം. നോയിഡ-ഗ്രേറ്റർ നോയിഡ എക്‌സ്‌പ്രസ് വേയിലാണ് (മഹാമായ ഫ്‌ളൈ ഓവറിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ) വേദിയുടെ സ്ഥാനം.

മഹാമായ ഫ്ലൈഓവറിൽ നിന്ന് കാറിൽ 15-20 മിനിറ്റിനുള്ളിൽ വേദിയിലേക്ക് എത്താനാവും. ഡെൽഹി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും സെൻട്രൽ ഡെൽഹിയിൽ നിന്നും ഡിഎൻഡി ബ്രിഡ്ജ്, അക്ഷർധാം സേതു അല്ലെങ്കിൽ മയൂർ വിഹാർ-നോയിഡ റോഡ് വഴി 1.5 മണിക്കൂറിനുള്ളിൽ ഓട്ടോ എക്‌സ്‌പോ വേദിയിൽ എത്തിച്ചേരാം. ഇന്ത്യ എക്‌സ്‌പോ മാർട്ടിൽ ഏകദേശം 8000 വാഹനങ്ങൾക്ക് നിർത്തിയിടാൻ സൗകര്യമുണ്ട്.

തീയതികളും സമയവും

ഓട്ടോ എക്‌സ്‌പോ ജനുവരി 18 ന് അവസാനിക്കും. ജനുവരി 11 നും 12 നും ലോഞ്ച് ഇവന്റുകൾക്കായി മാധ്യമങ്ങൾക്ക് മാത്രമാണ് പ്രവേശനം. ജനുവരി 13-ന്, രാവിലെ 11 മുതൽ വൈകീട്ട് ഏഴ് വരെ ബിസിനസ് ടിക്കറ്റ് ഉടമകൾക്ക് മാത്രമായിരിക്കും പ്രവേശനം. ജനുവരി 14 മുതൽ 18 വരെ രാവിലെ 11 മുതൽ രാത്രി എട്ട് വരെ പൊതുജനങ്ങൾക്കായി തുറന്നിരിക്കും.

ടിക്കറ്റ് നിരക്ക്

ഓട്ടോ എക്‌സ്‌പോയ്ക്ക് ടിക്കറ്റ് നിർബന്ധമാണ്. സന്ദർശകർക്ക് ബുക്ക് മൈ ഷോ (BookMyShow) വഴി ടിക്കറ്റ് ലഭിക്കും. അഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ടിക്കറ്റ് ആവശ്യമില്ല. കൂടാതെ വീൽചെയറിലുള്ളവർക്കും അവരുടെ പരിചാരകരിൽ ഒരാൾക്കും അല്ലെങ്കിൽ സഹായികൾക്കും ടിക്കറ്റ് ആവശ്യമില്ല. ജനുവരി 13-ന്, ടിക്കറ്റിന്റെ വില 750 രൂപയാണ്. വാരാന്ത്യങ്ങളിൽ, ജനുവരി 14, ജനുവരി 15 തീയതികളിൽ, ടിക്കറ്റ് നിരക്ക് 475 രൂപയാണ്. ശേഷിക്കുന്ന ദിവസങ്ങളിൽ 350 രൂപയാണ് ടിക്കറ്റ് നിരക്ക്.

Keywords:  Latest-News, India Top-Headlines, News, National, Auto-Expo, Automobile, Auto & Vehicles, Car, Electricity, New Delhi, Visit, Visitors, Auto Expo 2023 begins today in Greater Noida: Timings, venue, tickets, parking, last day how to reach and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia