Follow KVARTHA on Google news Follow Us!
ad

Leopard Dead | ദിവസങ്ങളോളം ആളുകളെ മുള്‍മുനയില്‍ നിര്‍ത്തിയ പുള്ളിപ്പുലി ഒടുവില്‍ മരണത്തിന് കീഴടങ്ങി; വന്യജീവിയുടെ ആക്രമണത്തില്‍ പരുക്കേറ്റത് 15 ഓളം പേര്‍ക്ക്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Assam,News,attack,Injured,hospital,Treatment,Dead,National,
ജോര്‍ഹട്: (www.kvartha.com) ദിവസങ്ങളോളം ആളുകളെ മുള്‍മുനയില്‍ നിര്‍ത്തിയ പുള്ളിപ്പുലി ഒടുവില്‍ മരണത്തിന് കീഴടങ്ങി. അസമിലെ ജോര്‍ഹട് ജില്ലയിലെ ജനങ്ങള്‍ക്ക് നേരെയാണ് പുള്ളിപ്പുലിയുടെ ആക്രമണം ഉണ്ടായത്. നിരവധി പേരെ ആക്രമിച്ചു പരുക്കേല്‍പ്പിച്ച പുള്ളിപ്പുലി ഡിസംബര്‍ 29 ന് കാസിരംഗയിലെ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് റീഹാബിലിറ്റേഷന്‍ ആന്‍ഡ് കണ്‍സര്‍വേഷനില്‍ വച്ച് ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.

Assam: Leopard causing menace in Jorhat dies at Kaziranga’s CWRC, Assam, News, Attack, Injured, Hospital, Treatment, Dead, National

പുള്ളിപ്പുലിയുടെ ആക്രമണത്തെ കുറിച്ചുള്ള റിപോര്‍ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഡിസംബര്‍ 27ന് വനപാലകര്‍ അതിനെ മയക്കുവെടി വച്ച് പിടികൂടുകയായിരുന്നു. പുലിയെ പിടികൂടുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് രണ്ട് തവണ മയക്കുവെടി വയ്‌ക്കേണ്ടി വന്നു. ഇതേത്തുടര്‍ന്ന് പുലിക്ക് പരുക്കേല്‍ക്കുകയും ആരോഗ്യനില വഷളാവുകയും ചെയ്തുവെന്നാണ് വനം വകുപ്പുദ്യോഗസ്ഥരുടെ വിശദീകരണം.

വിദഗ്ദ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ചൊവ്വാഴ്ച തന്നെ കണ്‍സര്‍വേഷന്‍ സെന്ററിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുലിയുടെ മരണം സ്ഥിരീകരിച്ച ശേഷം പോസ്റ്റ്‌മോര്‍ടം നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പൂര്‍ണവളര്‍ചയെത്തിയ പുലിയാണിതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പിടികൂടുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് പുലി ജനവാസ മേഖലയിലെത്തി ആളുകളെ ആക്രമിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 15 പേര്‍ക്ക് പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. സോതായി മേഖലയിലൂടെ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഭാര്യയും ഭര്‍ത്താവും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തെയാണ് പുലി ആദ്യം ആക്രമിച്ചത്.

ഇതേ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരന്നിരുന്നു. പുലിയിറങ്ങിയതായി വിവരം ലഭിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചു. റൈഫിളുകളും പടക്കങ്ങളും ഉപയോഗിച്ച് ജനവാസ മേഖലയില്‍ നിന്നും പുലിയെ ഓടിക്കാനായിരുന്നു ആദ്യ ശ്രമം. എന്നാല്‍ അതിന് കഴിഞ്ഞില്ല.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതല്‍ നടത്തിയ തിരച്ചിലുകള്‍ക്കൊടുവിലാണ് ചൊവ്വാഴ്ച പുലിയെ പിടികൂടാനായത്. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റവരെയെല്ലാം ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

പരുക്കേറ്റ പുലിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്ന് റിസര്‍വേഷന്‍ സെന്ററിലെ ജീവനക്കാര്‍ പറഞ്ഞു. ജോര്‍ഹട് ജില്ലയില്‍ നിന്നും പുലിയെ പിടികൂടിയതിന് തൊട്ടുപിന്നാലെ ബുധനാഴ്ച ദിബ്രുഗഡ് ജില്ലയില്‍ മറ്റൊരു പുലിയുടെ ആക്രമണം ഉണ്ടായതായുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. രണ്ടുപേര്‍ക്ക് പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റതായാണ് വിവരം.

Keywords: Assam: Leopard causing menace in Jorhat dies at Kaziranga’s CWRC, Assam, News, Attack, Injured, Hospital, Treatment, Dead, National.

Post a Comment