Follow KVARTHA on Google news Follow Us!
ad

Suresh Gopi | സുരേഷ് ഗോപി അടുത്തുതന്നെ കേന്ദ്ര മന്ത്രിസഭയില്‍ എത്തിയേക്കും; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തലസ്ഥാനത്ത് നിന്നും മത്സരിക്കുമെന്നും റിപോര്‍ട്

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,New Delhi,News,Politics,Cine Actor,Suresh Gopi,Lok Sabha,Cabinet,National,
ന്യൂഡെല്‍ഹി: (www.kvartha.com) നടന്‍ സുരേഷ് ഗോപി അടുത്തുതന്നെ കേന്ദ്ര മന്ത്രിസഭയില്‍ ഇടം നേടിയേക്കും. ഒന്‍പത് സംസ്ഥാനങ്ങളിലേക്ക് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും, 2024ലെ പൊതു തിരഞ്ഞെടുപ്പിനും പാര്‍ടിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി അടുത്തുതന്നെ കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചു പണിക്ക് സാധ്യതയുണ്ട്.

ഈ അവസരത്തില്‍ സുരേഷ് ഗോപിയെ മന്ത്രസഭയിലേക്ക് പരിഗണിക്കുമെന്നാണ് പാര്‍ടിയുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പാര്‍ടിക്ക് പ്രാതിനിധ്യമുണ്ടാവണമെന്ന് ബി ജെ പി ആഗ്രഹിക്കുന്നു. സുരേഷ് ഗോപിയിലൂടെ കേരളത്തില്‍ താമര വിരിയിക്കാമെന്നാണ് പാര്‍ടിയുടെ കണക്ക് കൂട്ടല്‍. ഇത് സാധ്യമാക്കാന്‍ ഇപ്പോള്‍ കേന്ദ്രമന്ത്രി സഭയില്‍ താരത്തെ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് പാര്‍ടി സജീവമായി പരിഗണിക്കുന്നുണ്ട്.

As talks begin of Union cabinet reshuffle, Suresh Gopi's name surfaces, New Delhi, News, Politics, Cine Actor, Suresh Gopi, Lok Sabha, Cabinet, National

അതേസമയം തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് സുരേഷ് ഗോപിയെ കൊണ്ടുവരുന്നതിനെ കുറിച്ചും ആലോചനയുള്ളതായും റിപോര്‍ടുണ്ട്. ശശി തരൂരിന് ഒരു അവസരം കൂടി തലസ്ഥാനത്ത് ലഭിച്ചില്ലെങ്കില്‍ സുരേഷ് ഗോപിക്ക് അനായാസം ജയിക്കാനാവുമെന്നാണ് പാര്‍ടിയുടെ കണക്ക് കൂട്ടല്‍. അതേസമയം തൃശൂരും സുരേഷ് ഗോപിക്ക് ജയ സാധ്യതയുണ്ടെന്നും പാര്‍ടി വിലയിരുത്തുന്നുണ്ട്.

Keywords: As talks begin of Union cabinet reshuffle, Suresh Gopi's name surfaces, New Delhi, News, Politics, Cine Actor, Suresh Gopi, Lok Sabha, Cabinet, National.

Post a Comment