Follow KVARTHA on Google news Follow Us!
ad

Winner | ഓസ്‌ട്രേലിയന്‍ ഓപണ്‍ വനിതാ സിംഗിള്‍സ് കിരീടം ബെലാറൂസ് താരം അരീന സബലേങ്കയ്ക്ക്; ഇത് 24കാരിയുടെ ആദ്യ ഗ്രാന്‍സ്ലാം

#ഇന്നത്തെ വാര്‍ത്തകള്‍, #ലോക വാര്‍ത്തകള്‍,England,News,Sports,Winner,World,
മെല്‍ബണ്‍: (www.kvartha.com) ഓസ്‌ട്രേലിയന്‍ ഓപണ്‍ വനിതാ സിംഗിള്‍സ് കിരീടം ബെലാറൂസ് താരം അരീന സബലേങ്കയ്ക്ക്. ഇരുപത്തിനാലുകാരി സബലേങ്കയുടെ ആദ്യ ഗ്രാന്‍സ്ലാം കീരിടമാണ് ഇത്. കസഖ് സ്താന്റെ എലെന റിബകീനയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സബലേങ്ക കിരീടം ചൂടിയത്. സ്‌കോര്‍: 4-6 6-3 6-4.

നിലവിലെ വിംബിള്‍ഡന്‍ ചാംപ്യനായ റിബകീനയോട്, ഫൈനലില്‍ ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമാണ് സബലേങ്ക ജയം തിരിച്ചുപിടിച്ചത്. സബലേങ്ക അഞ്ചാം സീഡും റിബകീന 22-ാം സീഡുമായിരുന്നു. സെമിയില്‍ പോളണ്ട് താരം മഗ്ദ ലിനെറ്റിനെ തോല്‍പിച്ചാണ് സബലേങ്ക ഫൈനലിലെത്തിയത്. പുരുഷ സിംഗിള്‍സ് ഫൈനല്‍ മത്സരം ഞായറാഴ്ചയാണ്.

Aryna Sabalenka beats Elena Rybakina 4-6, 6-3, 6-4 to win her maiden Grand Slam title, England, News, Sports, Winner, World


കോവിഡ് വാക്‌സിന്‍ എടുക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം തന്നെ വിലക്കിയ ഓസ്‌ട്രേലിയന്‍ ഓപണില്‍ കിരീടം ചൂടാന്‍ നൊവാക് ജോകോവിച്ചിനു മുന്നില്‍ ഇനി ഒരു മത്സരം മാത്രമാണ്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ജോകോവിചിന്റെ എതിരാളി ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ്.

ഫൈനലില്‍ ജയിക്കുന്നവര്‍ ലോക ഒന്നാം നമ്പര്‍ താരമാകും എന്ന പ്രത്യേകതയുമുണ്ട്. ഇന്‍ഡ്യന്‍ സമയം ഉച്ചയ്ക്ക് രണ്ടുമണിക്ക് തുടങ്ങുന്ന മത്സരം സോണി ടെന്‍ ചാനലുകളില്‍ തത്സമയം കാണാം. മെല്‍ബണില്‍ 10-ാം കിരീടം ലക്ഷ്യമിടുന്ന ജോകോവിച് സെമിയില്‍ തോല്‍പിച്ചത് യുഎസ് താരം ടോമി പോളിനെ.

സ്‌കോര്‍: 75, 61, 62. ആദ്യ ഗ്രാന്‍സ്ലാം കിരീടം മോഹിക്കുന്ന സിറ്റ്‌സിപാസ് നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ റഷ്യന്‍ താരം കാരന്‍ ഖാചനോവിനെ മറികടന്നു (76, 64, 67, 63).

Keywords: Aryna Sabalenka beats Elena Rybakina 4-6, 6-3, 6-4 to win her maiden Grand Slam title, England, News, Sports, Winner, World.

Post a Comment