Follow KVARTHA on Google news Follow Us!
ad

Found Dead | ഏകമകള്‍ കൊല്ലപ്പെട്ടതിന്റെ മാനസിക വിഷമത്തില്‍ കഴിയുകയായിരുന്ന ദമ്പതികളെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,odisha,News,Murder,Police,Dead Body,National,
സമ്പല്‍പൂര്‍: (www.kvartha.com) ഏകമകള്‍ കൊല്ലപ്പെട്ടതിന്റെ മാനസിക വിഷമത്തില്‍ കഴിയുകയായിരുന്ന ദമ്പതികളെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഒഡീഷയിലെ ബര്‍ഗഡ് സ്വദേശികളായ രഘു ഭു (55), പ്രതിഷ്ഠാ ഭു (50) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ ഏക മകള്‍ സുസ്മിത ഭൂ(24) കൊല്ലപ്പെട്ടത്. മകളുടെ മരണം ഇവരെ മാനസികമായി തളര്‍ത്തിയിരുന്നു. ഇതാവാം മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കുഴല്‍ക്കിണറില്‍ നിന്ന് വെള്ളം ശേഖരിക്കാന്‍ പോയ സുസ്മിത ഭൂ (24) വിനെ ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിന് ഗ്രാമത്തിലെ ഒരു യുവാവ് കൊലപ്പെടുത്തുകയായിരുന്നു.

Around 2 Months After Daughter's Murder, Couple Found Dead At Odisha Home,  Odisha, News, Murder, Police, Dead Body, National

പ്രതി ഇപ്പോള്‍ ജയിലിലാണ്. മകളുടെ മരണത്തില്‍ ദമ്പതികള്‍ കടുത്ത ദുഃഖത്തിലായിരുന്നുവെന്ന് ഐ ഐ സി രഞ്ജിത് നായിക് പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Keywords: Around 2 Months After Daughter's Murder, Couple Found Dead At Odisha Home,  Odisha, News, Murder, Police, Dead Body, National.

Post a Comment