Follow KVARTHA on Google news Follow Us!
ad

Temple Visited | അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുകേഷ് അംബാനിയുടെ മകനും പ്രതിശ്രുത വധു രാധികാ മര്‍ചന്റും

Anand Ambani and fiancee visited Guruvayur temple#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തൃശൂര്‍: (www.kvartha.com) റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദും പ്രതിശ്രുത വധു രാധികാ മര്‍ചന്റും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഇരുവരും ക്ഷേത്രത്തിലെത്തിയത്. 

ശ്രീകൃഷ്ണ കോളജ് മൈതാനത്തില്‍ ഹെലികോപ്റ്ററിലെത്തിയ സംഘം റോഡ് മാര്‍ഗം ക്ഷേത്രത്തിലെത്തി. ദേവസ്വം ഭരണാധികാരികള്‍ക്കൊപ്പമാണ് ആനന്ദും രാധികയും ദര്‍ശനം നടത്തിയത്. ശ്രീവല്‍സം അതിഥി മന്ദിരത്തില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ. വികെ വിജയന്‍ ഇരുവര്‍ക്കും പ്രസാദ കിറ്റ് സമ്മാനിച്ചു. ദേവസ്വത്തിന്റെ ഉപഹാരമായി മ്യൂറല്‍ പെയിന്റിങ്ങും സമ്മാനിച്ചു. ക്ഷേത്ര ദര്‍ശനത്തിനുശേഷം പുന്നത്തൂര്‍ ആനക്കോട്ടയും സന്ദര്‍ശിച്ചാണ് ഇരുവരും മടങ്ങിയത്.

News,Kerala,State,Thrissur,Temple,Guruvayoor,Guruvayoor Temple,Religion,Latest-News, Anand Ambani and fiancee visited Guruvayur temple


ജനുവരി 19നായിരുന്നു ആനന്ദ് അംബാനിയുടെയും രാധിക മര്‍ചന്റിന്റെയും വിവാഹ നിശ്ചയം നടന്നത്. മുംബൈയിലെ വസതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ശാരൂഖ് ഖാന്‍, ഭാര്യ ഗൗരി ഖാന്‍, മകന്‍ ആര്യന്‍, സല്‍മാന്‍ ഖാന്‍, രണ്‍വീര്‍ സിംഗ്, ദീപിക പദുകോണ്‍, ഐശ്വര്യ റായ് ബച്ചന്‍, മകള്‍ ആരാധ്യ, കരണ്‍ ജോഹര്‍, കത്രീന കൈഫ് തുടങ്ങിയ സിനിമാ-കായിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. 

Keywords: News,Kerala,State,Thrissur,Temple,Guruvayoor,Guruvayoor Temple,Religion,Latest-News, Anand Ambani and fiancee visited Guruvayur temple

Post a Comment