Follow KVARTHA on Google news Follow Us!
ad

Govt Vehicles | 15 വർഷത്തിലധികം പഴക്കമുള്ള സർക്കാർ വാഹനങ്ങൾ പൊളിച്ച് മാറ്റും; നിയമം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ; പുതിയത് വാങ്ങാൻ റോഡ് നികുതിയിൽ ഇളവും

All govt vehicles older than 15 yrs to be scrapped, says road transport ministry#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെൽഹി: (www.kvartha.com) 15 വർഷത്തിലധികം പഴക്കമുള്ള എല്ലാ സർക്കാർ വാഹനങ്ങളും ഏപ്രിൽ ഒന്നു മുതൽ പൊളിച്ചുമാറ്റാൻ സർക്കാർ തീരുമാനിച്ചു. 15 വർഷത്തിലധികം പഴക്കമുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ വാഹനങ്ങളും ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇവയുടെ രജിസ്‌ട്രേഷൻ ഏപ്രിൽ ഒന്നു മുതൽ നിർത്തലാക്കി സ്‌ക്രാപ്പ് ചെയ്യുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു.

എന്നിരുന്നാലും, രാജ്യത്തിന്റെ പ്രതിരോധത്തിനും ക്രമസമാധാനപാലനത്തിനും ആഭ്യന്തര സുരക്ഷയ്ക്കും വേണ്ടി ഉപയോഗിക്കുന്ന പ്രത്യേക വാഹനങ്ങൾക്ക് (കവചിത വാഹനങ്ങൾക്കും മറ്റും) ഈ നിയമം ബാധകമല്ല. വിജ്ഞാപനമനുസരിച്ച്, വാഹനത്തിന്റെ പ്രാഥമിക രജിസ്ട്രേഷൻ തീയതി മുതൽ 15 വർഷം പൂർത്തിയാകുമ്പോൾ അത്തരം വാഹനങ്ങൾ നീക്കം ചെയ്യും. 

News,National,India,New Delhi,Vehicles,Auto & Vehicles,Automobile,Top-Headlines,Latest-News,Transport,Road, All govt vehicles older than 15 yrs to be scrapped, says road transport ministry


2021-22 ലെ ബജറ്റിൽ, വ്യക്തിഗത വാഹനങ്ങൾക്ക് 20 വർഷത്തിന് ശേഷം ഫിറ്റ്നസ് പരിശോധന ആവശ്യമാണെന്നും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷത്തിന് ശേഷം അത് ആവശ്യമായി വരുമെന്നും വ്യക്തമാക്കിയിരുന്നു. പഴയ വാഹനങ്ങൾ ഒഴിവാക്കി വാങ്ങുന്ന വാഹനങ്ങൾക്ക് പുതിയ നയമനുസരിച്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും റോഡ് നികുതിയിൽ 25 ശതമാനം വരെ നികുതി ഇളവ് നൽകുമെന്ന് കേന്ദ്രം അറിയിച്ചു.

നേരത്തെ 15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപേക്ഷിക്കാൻ എല്ലാ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും ധനമന്ത്രാലയം നിർദേശം നൽകിയിരുന്നു. ഇന്ധന ക്ഷമത, മലിനീകരണം കുറയ്‌ക്കൽ, യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുക തുടങ്ങിയവ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം.

Keyaords: News,National,India,New Delhi,Vehicles,Auto & Vehicles,Automobile,Top-Headlines,Latest-News,Transport,Road, All govt vehicles older than 15 yrs to be scrapped, says road transport ministry

Post a Comment