ആലപ്പുഴ: (www.kvartha.com) യുവാവിനെ എഎസ്‌ഐയുടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കുന്നപ്പുഴ സ്വദേശിയായ സൂരജാണ് മരിച്ചത്. ആലപ്പുഴ കനകക്കുന്ന് സ്റ്റേഷനിലെ സുരേഷിന്റെ വീടിനോട് ചേര്‍ന്ന ഷെഡിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് സൂരജ് മരിച്ചതെന്നാണ് പൊലീസ് സംശയം. ഞായറാഴ്ച രാത്രി സൂരജ് ഈ വീട്ടില്‍ എത്തിയിരുന്നുവെന്നാണ് വിവരം. രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് മൃതദേഹം കണ്ടത്. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: News,Kerala,State,Local-News,Police men,Death,Youth,Hanged,Found Dead, Alappuzha: Young man found hanged in ASI's house